ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ മനപ്പൂര്‍വ്വം തോല്പിച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്രാര്‍ അഹമ്മദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാരണമില്ലാതെ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച അധ്യാപകന് സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചില്ലെന്ന പേരില്‍ അബ്രാര്‍ അഹമ്മദ് 15 മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ മനപ്പൂര്‍വ്വം തോല്‍പ്പിച്ചത്. പിന്നീട് ഇയാള്‍ വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച കാര്യം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് പുറമേ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് സര്‍വ്വകലാശാലയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.