കൊച്ചി : കോഴിക്കോട് ജനം ടിവി വാർത്താ സംഘത്തെ ആക്രമിച്ച സിഐടിയു ഐഎൻടിയുസി പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യനീതി സംരക്ഷണവേദി. കോഴിക്കോട് വെള്ളയിൽ ബീവറേജ് ഗോഡൗണിൽ അനധികൃതമായി മദ്യം ഇറക്കുന്ന ദൃശ്യങ്ങൾ പകർത്താനെത്തിയ ജനം ടിവി സംഘത്തെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യനീതി സംരക്ഷണവേദി സംസ്ഥാന സെക്രട്ടറി എൻആർ സുധാകരൻ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ നടക്കുന്ന പുരോഗതിയെക്കുറിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സർക്കാരിനൊപ്പം നിന്ന് തൽസമയം വാർത്തകൾ പ്രേക്ഷകരിൽ എത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം കുറ്റകരമാണെന്നും മാദ്ധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.