ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും തങ്ങളുടെ പൗരന്മാരെ തിരികെ എത്തിക്കുന്നതിന് നന്ദി പറഞ്ഞ് ഇസ്രായേല്‍. ഇന്ത്യയിലെ സര്‍ക്കാര്‍ തങ്ങളെ ഒരുപാട് സഹായിച്ചു എന്ന് അംബാസഡര്‍ റോണ്‍ മല്‍ക്ക പറഞ്ഞു. അഞ്ഞൂറിലേറെ ആളുകളെയാണ് ഇന്ത്യ ഇസ്രായേലിലേക്ക് തിരികെ എത്തിക്കുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് അഞ്ഞൂറിലേറെ വരുന്ന ഇസ്രായേല്‍ പൗരന്മാരെ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരികെ അയക്കുക. 317 ആളുകളുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വ്യാഴാഴ്ച്ചയും 200 പേരടങ്ങുന്ന സംഘവുമായി മറ്റൊരു വിമാനം വെള്ളിയാഴ്ച്ചയുമാണ് ഇസ്രായേലിലേക്ക് യാത്ര തിരിക്കുന്നത്.
ഇന്ത്യയിലെ സര്‍ക്കാര്‍ ഇസ്രായേലിനെ ഒരുപാട് സഹായിച്ചു. ഇതിന് ഇസ്രായേല്‍ നന്ദി പറയുന്നു. കൊറോണ വൈറസിനെതിരെ പോരാടാന്‍ നിരവധി സംവിധാനങ്ങള്‍ ഇസ്രായേലില്‍ ഒരുക്കിയിട്ടുണ്ടെന്നും നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും റോണ്‍ മല്‍ക്ക പറഞ്ഞു.