ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഫലപ്രദമായേക്കാവുന്ന മരുന്നുകളും പരീക്ഷണാത്മക സംയുക്തങ്ങളും കണ്ടെത്തി ഗവേഷകര്‍. ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന അന്താരാഷ്‌ട്ര സംഘമാണ് മരുന്നുകള്‍ കണ്ടെത്തിയത്.
കണ്ടെത്തിയവയില്‍ ചില മരുന്നുകള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഈ മരുന്നുകള്‍ ഉപയോഗിച്ച് രോഗം ഭേദമാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പ്രീ പ്രിന്റ് വെബ്‌സൈറ്റായ ബയോ റിക്‌സിവില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ 29 കൊറോണാ വൈറസ് ജീനുകളില്‍ 26 എണ്ണം നേരിട്ട് വൈറല്‍ പ്രോട്ടീന്‍സ് ഉത്പാദിപ്പിക്കുന്നവയാണ്. കൊരോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന 69 മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 25 എണ്ണത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹം, ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം എന്നീ അസുഖങ്ങള്‍ക്ക് ഈ മരുന്നുകള്‍ ഫലപ്രദമാണ്.















