മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 02:09 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ട്രാന്‍സ്പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗാസിയാബാദിലെ മോഹന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രാദേശിക കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 316(2) പ്രകാരമാണ് വിശ്വാസവഞ്ചന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ദിന്‍കര്‍ വിശ്വാമിത്ര എന്നയാളാണ് രാജേഷ് ചൗഹാനെതിരെ കോടതിയെ സമീപിച്ചത്. ഒഡിഷയിലെ ജിന്‍ഡാല്‍ സ്റ്റീലില്‍ നിന്നുള്ള ഇരുമ്പയിരും സ്റ്റീല്‍ ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ട് കരാര്‍ ലഭിച്ചിട്ടുണ്ടെന്നും, അതില്‍ പങ്കാളിയാകുകയാണെങ്കില്‍ വലിയ ലാഭം ലഭിക്കുമെന്നും പറഞ്ഞ് 15 ലക്ഷത്തിലധികം രൂപ നിക്ഷേപിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗോവിന്ദ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ പേരില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ നല്‍കിയതാണെന്ന് അവകാശപ്പെട്ട വര്‍ക്ക് ഓര്‍ഡറുകളും മറ്റ് രേഖകളും രാജേഷ് ചൗഹാന്‍ കാണിച്ചുവെന്നും, അവ യഥാര്‍ത്ഥമാണെന്ന് വിശ്വസിച്ചാണ് 2021 ജൂലൈ 30-ന് കരാര്‍ ഒപ്പുവെച്ച് ആദ്യം ചെക്ക് വഴി 2.51 ലക്ഷം നല്‍കുകയും പിന്നീട് രണ്ട് ഘട്ടങ്ങളിലായി ആകെ 15.01 ലക്ഷം കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തതായി പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കരാര്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ പരാതിക്കാരന്‍ നേരിട്ട് ജിന്‍ഡാല്‍ സ്റ്റീലുമായി ബന്ധപ്പെട്ടപ്പോഴാണ് രാജേഷ് ചൗഹാനോ അദ്ദേഹത്തിന്റെ കമ്പനിയോ സ്ഥാപനവുമായി യാതൊരു കരാറും നടത്തിയിട്ടില്ലെന്ന വിവരം അറിയുന്നതെന്ന് പരാതിയില്‍ പറയുന്നു. ചൗഹാന്‍ കാണിച്ച രേഖകള്‍ വ്യാജമാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരിച്ച രാജേഷ് ചൗഹാന്‍ ഇത് തികച്ചും ഒരു ബിസിനസ് തര്‍ക്കം മാത്രമാണെന്നാണ് വിശദീകരിച്ചത്. പരാതിക്കാരന് നല്‍കേണ്ട തുകയില്‍ ഒരു ഭാഗം തിരികെ നല്‍കിയിട്ടുണ്ടെന്നും, വ്യക്തിപരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബാക്കി തുക നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

പരാതിയുമായി ആദ്യം മോഹന്‍ നഗര്‍ പൊലീസ് സ്റ്റേഷനെയും പിന്നീട് ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പരാതിക്കാരന്റെ വാദം. ഇതോടെയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയും സമര്‍പ്പിച്ച രേഖകളും പരിശോധിച്ച കോടതി, പ്രാഥമികമായി അന്വേഷണം ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിലയിരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Tags: Former India spinnerRajesh Chauhanbooked in transport contract fraud casepolice registeredFIR
ShareTweetSendShare

More News from this section

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

Latest News

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies