തൃശ്ശൂർ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദുബായില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ മൂന്നുപീടിക തേപ്പറമ്പില്‍ പരീദ് ആണ് മരിച്ചത്. പരീദ് കൊറോണ ബാധിച്ച് മരിച്ചതായി ബന്ധുക്കളാണ് അറിയിച്ചത്. ഇദ്ദേഹത്തിന് അറുപത്തേഴ് വയസ്സുണ്ട്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദുബായിലെ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പരീദ്. പരീദിന് വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരീദിന് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടുത്തിടപഴകിയ ബന്ധുക്കളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
കൊറോണ ബാധിച്ച് രാജ്യത്തിന് പുറത്തു രണ്ട് മലയാളികളാണ് ഇതുവരെ മരിച്ചത്. നേരത്തെ അമേരിക്കയില്‍ കൊറോണ ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ് വേ ജീവനക്കാരനായിരുന്നു ഇയാള്‍.