ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനില്‍ 13 വയസുള്ള കുട്ടി മരിച്ചു. ബിക്സണ്‍ സ്വദേശിയായ ഇസ്മയില്‍ മൊഹമ്മദ് അബ്ദുള്‍ വഹാബ് ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്ന് തന്നെ നടത്തിയ ടെസ്റ്റില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ബ്രട്ടണില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറവുള്ളയാളാണ് ഈ കുട്ടി. ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. ബ്രിട്ടണില്‍ 25,000 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1,789 പേര് കൊറോണ ബാധിച്ച് മരിച്ചു.
അതേസമയം കൊറോണ ബാധിച്ച് ആഗോളതലത്തില്‍ മരണസംഖ്യ 41000 കടന്നു. സ്പെയിനില്‍ 24 മണിക്കൂറിനിടെ 849 പേര്‍ക്ക് കൊറോണ ബാധിച്ച് മരിച്ചു. ഇവിടുത്തെ പതിനയ്യായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ബെല്‍ജിയത്തില്‍ 12 വയസുള്ള കൂട്ടി കൊറോണ ബാധിച്ച് മരിച്ചു. യൂറോപില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ 12 വയസുകാരിയായ കുട്ടിയാണ്.