ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ സര്‍വ്വീസ് കാലാവധി നീട്ടി യമഹ ഇന്ത്യ. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ വരെയുള്ള സൗജന്യ സര്‍വ്വീസിന്റെ കാലാവധി ജൂണ്‍ വരെയാണ് നീട്ടിയിരിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയുള്ള നോര്‍മല്‍ വാറന്റി, എക്സ്റ്റന്‍ഡഡ് വാറന്റി വാര്‍ഷിക പരിപാലന കോണ്ട്രാക്റ്റ് എന്നിവയും 60 ദിവസത്തേക്ക് നീട്ടാന്‍ കമ്പനി തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടി നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ യമഹയുടെ എല്ലാ അംഗീകൃത ഡീലര്‍മാര്‍ക്കും ഷോറൂമുകള്‍ക്കും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും.
യമഹയ്ക്ക് പുറമെ മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, കിയ മോട്ടോഴ്സ്, ടൊയോട്ട, ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു എന്നിവയും ടിവിഎസ് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ സര്‍വ്വീസ് പാക്കേജുകള്‍, വാറന്റി, എക്സ്റ്റന്‍ഡഡ് വാറന്റി, ആനുവല്‍ മെയിന്റനന്‍സ് കോണ്ട്രാക്റ്റ് എന്നിവയുടെ തീയതികള്‍ പുതുക്കി നല്കാന് തീരുമാനിച്ചിരുന്നു.