ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മേഖലയിലെ തബ് ലീഗ് മതസമ്മേളനത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഡല്‍ഹി ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. നിരവധി തവണ പോലിസിന്റെ നിര്‍ദ്ദേശമുണ്ടായിട്ടും നിരവധി വിദേശികളെയടക്കം രഹസ്യമായി എത്തിച്ചതും ആരോപണത്തിന് ശക്തികൂട്ടുകയാണെന്നും തിവാരി പറഞ്ഞു.
കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1400 പേരെയാണ് അധികൃതര്‍ നിര്‍ബന്ധ പൂര്‍വ്വം മതപഠന കേന്ദ്രത്തില്‍ നിന്നും ഒഴിപ്പിച്ചത്. മാത്രമല്ല തബ് ലീഗ് തലവന്‍ മൗലാനാ മുഹമ്മദ് സാദി നിലവില്‍ സ്ഥലത്തിലെന്നതും ഇവരുടെ പ്രവര്‍ത്തനത്തിന് മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ മനോജ് തിവാരി കുറ്റപ്പെടുത്തി.
ലോകത്തിന്റെ വിവി ഭാഗത്തുനിന്നും വന്നവര്‍ ആരും മതപ്രചാരകര്‍ എന്ന നിലയിലുള്ള വിസയുമായി വന്നവരല്ല. ഇത് കടുത്ത വിദേശകാര്യ നിയമ ലംഘനമാണ്. മര്‍ക്കസ് അധികൃതര്‍ ഇതിന് കൂട്ടുനിന്നിരിക്കുകയാണ്. ആഗോള ബന്ധമുള്ള വിപുലമായ സംഘടന എന്ന നിലയില്‍ ഇസ്ലാമിക കേന്ദ്രം മതപഠനത്തിന് മാത്രമുള്ളതാണോ എന്ന കാര്യവും പരിശോധിക്കണമെന്നും മനോജ് തിവാരി കേന്ദ്രസര്‍ക്കാറിനോട് ആഭ്യര്‍ത്ഥിച്ചു.