ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്റെ പ്രതികരണങ്ങളറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിലെ പ്രമുഖരായ കായികതാരങ്ങളുമായിട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു താരങ്ങളുടെ പ്രതി കരണങ്ങളും നിര്‍ദ്ദേശങ്ങളും നരേന്ദ്രമോദി നേരിട്ട് കേട്ടത്.
ക്രിക്കറ്റ് രംഗത്തുനിന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, സച്ചിന് തെണ്ടുല്‍ക്കര്‍, നായകന് വിരാട് കോഹ്ലി, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ജാവലിന്‍ താരം നീരജ് ചോപ്ര, ചെസ്സിലെ വിശ്വനാഥന് ആനന്ദ്, ട്രാക്ക് ആന്റ് ഫീല്‍ഡ് താരം ഹിമാ ദാസ്, ബോക്സിംഗ് താരം മേരി കോം എന്നിവരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. ആകെ കായികരംഗത്തുനിന്നും 12 പേര്‍ക്കാണ് അവസരം ലഭിച്ചത്. കായികമന്ത്രി കിരണ്‍ റിജിജുവും പ്രധാനമന്ത്രിക്കൊപ്പം വീഡിയോ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.
കായികതാരങ്ങള്‍ സാമൂഹിക അകലം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ലോക്ഡൗണിന്റെ ശക്തിയെന്താണെന്ന് അവരവരുടെ സാമൂഹിക മാദ്ധ്യമങ്ങ ളിലൂടെ ആരാധകരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി കായിക താരങ്ങള്‍ അറിയിച്ചു.