കൊച്ചി: പ്രശസ്ത സംഗീത സംവിധായകന് എം കെ അര്ജുനനന് (84)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം.
അര്ജുനന് മാസ്റ്റര്‍ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എഴുന്നൂറോളം സിനിമകള്‍ക്കും പ്രെഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്ക്കാരം.