ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തെ അട്ടിമറിച്ച തബ് ലീഗ് നേതാവിന്റേത് ക്വാറന്റൈന് നാടകമെന്ന് സുചന. അറസ്ററ് ഒഴിവാക്കാന്‍ താമസിക്കുന്നതു പോലും വലിയകൂട്ടം തബ് ലീഗുകാരോടൊപ്പമെന്നും സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ സാദ് തന്റെ അഭിഭാഷകരുമായി നിരന്തരം സംസാരിക്കുന്നതായും പോലീസ് സ്ഥിരീകരിച്ചു. നിലവില്‍ വലിയകൂട്ടം അനുയായികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തില്‍ അറസ്റ്റില്‍ നിന്നും രക്ഷപെടാന്‍ ഒളിവിലാണെന്നുമാണ് റിപ്പോര്‍ട്ട്. പോലീസ് തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ മറുപടി ആവശ്യപ്പെട്ട് 28 ചോദ്യങ്ങള്‍ നല്‍കിയതിനോടും പ്രതികരിക്കാന്‍ സാദ് തയ്യാറായിട്ടില്ല.
കഴിഞ്ഞ 27-ാം തീയതി തബ് ലീഗ് ജമാ അത്തെ കേന്ദ്രത്തില്‍ വന്‍തോതില്‍ ആളുകള്‍ താമസിക്കുന്നു എന്നറിഞ്ഞാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അജിത് ഡോവലെത്തിയത്. ആളുകളെ പരിശോധിക്കാനും ക്വാറന്റൈന് ചെയ്യാനും നിര്‍ദ്ദേശം നല്‍കിയശേഷമാണ് നേതാവായ മൗലാനാ സാദ് സ്ഥലം വിട്ടത്. രണ്ടായിരത്തിനടുത്ത് ആളുകളെ കേന്ദ്രത്തില്‍ നിന്നും പോലീസ് ആശുപത്രികളിലേക്ക് മാറ്റുമ്പോള്‍ താന്‍ സ്വയം ക്വാറന്റൈനിലാണെന്ന അവകാശവാദവുമായാണ് സാദ് പത്രക്കുറിപ്പിറക്കിയത്.
അനുയായികളെ ഭീതിയിലാഴ്ത്തി ഒരു മതയുദ്ധത്തിന് തയ്യാറെടുക്കാനാണ് സാദിന്റെ ഗൂഢഉദ്ദേശമെന്നതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തബ് ലീഗുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെ രഹസ്യസന്ദേശത്തിലൂടെയാണ് പോലീസിന് വിവരം ലഭിച്ചത്.