ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണാ പ്രതിരോധപ്രവര്‍ത്തനത്തിന് പിന്തുണയര്‍പ്പിച്ച് പുല്ലേല ഗോപീചന്ദും. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ദേശീയ പരിശീലകനായ ഗോപീചന്ദ് ആകെ 26 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. പി.എം.കെയറിലേക്കും തെലങ്കാനയ്‌ക്കും ആന്ധ്രാപ്രദേശിനുമായാണ് പുല്ലേല ഗോപീചന്ദ് തുക വീതിച്ചു നല്‍കിയത്.
പ്രധാനമന്ത്രിയുടെ ദേശീയ നിധിയിലേക്ക് 11 ലക്ഷം രൂപ സംഭാവന ചെയ്ത പുല്ലേല ഗോപീചന്ദ് രണ്ടു സംസ്ഥാനങ്ങള്‍ക്കുമായി ബാക്കി 15 ലക്ഷം നല്‍കി. ഇതില്‍ നിലവില്‍ താമസിക്കുന്ന തെലങ്കാനയ്‌ക്ക് 10 ലക്ഷവും ആന്ധ്രാപ്രദേശിന് 5 ലക്ഷവുമാണ് കൊറോണ പ്രതിരോധത്തിനായി പുല്ലേല ഗോപീചന്ദ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ ലോകതാരങ്ങളായ സൈന നെഹ്‌വാളിന്റേയും ലോകചാമ്പ്യന്‍ പി.വി. സിന്ധുവിന്റെയും പരിശീലകനാണ് പുല്ലേല ഗോപീചന്ദ്. ആള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ പ്രകാശ് പദുകോണിന് ശേഷം നേടിയ ഇന്ത്യയുടെ രണ്ടാമത്തെ പുരുഷ താരമെന്ന നേട്ടവും പുല്ലേല ഗോപീചന്ദിന്റെ പേരിലാണ്.















