ഗ്രനേഡ് ആക്രമണത്തെയും വെടിയുണ്ടകളെയും ചെറുക്കും; ട്രംപിന്റെ 'ബീസ്റ്റി'നോട് കിടപിടിക്കുന്ന ഈ പുത്തൻ വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കണം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഗ്രനേഡ് ആക്രമണത്തെയും വെടിയുണ്ടകളെയും ചെറുക്കും; ട്രംപിന്റെ ‘ബീസ്റ്റി’നോട് കിടപിടിക്കുന്ന ഈ പുത്തൻ വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2020, 06:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ വാഹനം ഏതെന്ന ചോദ്യത്തിന് ഇതുവരെ ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബീസ്റ്റ്’. റോക്കറ്റ് ആക്രമണത്തെയും വെടിയുണ്ടകളെയും ചെറുക്കും എന്നതാണ് ബീസ്റ്റിന്റെ പ്രത്യേകത. എന്നാൽ ഈ ശ്രേണിയിലേക്ക് ഇതാ മറ്റൊരു വാഹനം കൂടി കടന്നു വന്നിരിക്കുന്നു. ഇൻകാസ് ലിങ്കൺ നാവിഗേറ്റർ എസ് യു വി.

യുദ്ധങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളുടെ നിർമ്മാണം നടത്തുന്ന, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകാസ് ആണ് സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുന്ന പുതിയ എസ് യു വി പുറത്തിറക്കിയിരിക്കുന്നത്. ബിആർ6 സുരക്ഷ നൽകുന്ന വലിയ ചക്രങ്ങൾ തന്നെയാണ് വാഹനത്തെ കാഴ്‌ച്ചയിൽ ആകർഷകമാക്കുന്നത്. 7.62 NATO (7.62 mm x 51 mm) ബുള്ളറ്റുകളോ അല്ലെങ്കിൽ .308 Wincheater FMJ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയോ വാഹനം ഫലപ്രദമായി ചെറുക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനു പുറമെ രണ്ട് DM 51 ഗ്രനേഡുകൾ ഉപയോഗിച്ചുള്ള ആക്രമണത്തെയും ഈ എസ് യു വി പ്രതിരോധിക്കും.

ബോഡി പാനലുകൾ കാഠിന്യമേറിയ സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുകൾ ഭാഗവും താഴ് ഭാഗവും എഞ്ചിന്റെ വശങ്ങളും ഉൾപ്പെടെ സ്റ്റീൽ കവചത്താൽ സുരക്ഷിതമാണ്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. അത്യാധുനികമായ സസ്പെൻഷൻ, കേടുപാട് സംഭവിച്ചാലും സഞ്ചാര യോഗ്യമായ ടയറുകൾ, അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാവുന്ന ലൈറ്റുകളും മറ്റ് സംവിധാനങ്ങളും ഇൻകാസ് ലിങ്കൺ നാവിഗേറ്റർ എസ് യു വിയെ സാധാരണ വാഹനങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു.

3.5 ലിറ്റർ ട്വിൻ-ടർബോ ഇക്കോ ബൂസ്റ്റ്‌ V6 എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 450 എച്ച്പി കരുത്തും 691 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഓൾ വീൽ ഡ്രൈവ് നൽകുന്ന വാഹനത്തിൽ ആറ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളാണുള്ളത്. സുരക്ഷക്ക് പുറമെ ആഡംബരത്തിലും കുറവ് വരാതിരിക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എൽഇഡി ഹെഡ് ലാമ്പുകൾ, പാർക്ക്‌ അസിസ്റ്റ്, 360 ഡിഗ്രി ലെയ്ൻ കീപ്പിംഗ് സിസ്റ്റം എന്നിവയും ഈ വാഹനത്തിലുണ്ട്.

വാഹനത്തിന്റെ വില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാലും, സാധാരണ ഇൻകാസ് ലിങ്കൺ എസ് യു വികളുടെ വില ഏകദേശം 84,925 യുഎസ് ഡോളറാണ്. അതായത് ഏകദേശം 64.5 ലക്ഷം രൂപ.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies