കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് ലോകരാജ്യങ്ങള്‍. സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് കൈകഴുകുന്നതിലൂടെയും മുഖത്ത് മാസ്‌ക് ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും. കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ 20 സെക്കന്റ് നേരം സോപ്പ് ഉപയോഗിച്ച് കൈകഴുകണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഇപ്പോള്‍ കൈ കഴുകല്‍ ശീലമാക്കിയിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
മൃഗശാലയിലെ ഒരു ഒറാങ്ങുട്ടാനാണ് വീഡിയോയിലെ താരം. സാന്ദ്രയെന്നാണ് ഒറാങ്ങുട്ടാന്റെ പേര്. മൃഗശാലയില്‍ ഇരുന്ന് തന്റെ കൈകള്‍ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. 13 സെക്കണ്ടന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. മൃഗശാലയിലെ ജീവനക്കാര്‍ കൈ കഴുകുന്നത് കണ്ടാണ് സാന്ദ്ര ഈ ശീലം പഠിച്ചത്. സോപ്പുവെള്ളത്തില്‍ മുക്കി ബ്രഷ് ഉപയോഗിച്ചാണ് സാന്ദ്ര കൈ വൃത്തിയാക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഇത് കണ്ടുകഴിഞ്ഞത്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്‌ക്ക് താഴെ ഉണ്ട്.
Sandra, the Orangutan started washing her hands because she saw all Zoo keepers doing it😊
Be like Sandra 👍🏻 pic.twitter.com/OB6pdZ54F4— Susanta Nanda (@susantananda3) April 1, 2020















