സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാര്‍ഷികം ആഘോഷിച്ചു; ഔറംഗസേബില്‍ നിന്നും കശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാന്‍ സ്വയം വീരാഹുതി ചെയ്ത ഗുരു
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാര്‍ഷികം ആഘോഷിച്ചു; ഔറംഗസേബില്‍ നിന്നും കശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാന്‍ സ്വയം വീരാഹുതി ചെയ്ത ഗുരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 03:12 pm IST
FacebookTwitterWhatsAppTelegram

അമൃതസര്‍: ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മവാര്‍ഷികം ലോകം മുഴുവനുള്ള സിഖ് സമൂഹം ആഘോഷിച്ചു. ഗുരുപരമ്പരയിലെ 9-ാം ഗുരുവായിരുന്ന തേജ് ബഹാദൂര്‍ 1621ലാണ് അമൃതസറിലാണ് ജനിച്ചത്. ജനിച്ച നക്ഷത്രം വച്ച് ഇന്നലെയാണ് എല്ലാ സിഖ് ഗുരുദ്വാര കളിലും ആഘോഷങ്ങളും പ്രാര്‍ത്ഥന സഭകളും നടന്നത്. കൊറോണ ലോക്ഡൗണ്‍ പ്രമാണിച്ച് ചടങ്ങുകള്‍ വെബ് ടെലികാസ്റ്റ് നടത്തിയാണ് സിഖ് സമുദായാംഗങ്ങളിലേക്ക് എത്തിച്ചത്.

മുഗളന്മാര്‍ക്കെതിരെ ധീരമായി പോരാടി ബലിദാനിയായ തേജ് ബഹാദൂറിനെ വീരപുരു ഷനായാണ് സിഖ്പരമ്പര കണക്കാക്കുന്നത്. ഔറംഗസേബിനെതിരെ കശ്മീരിലും പഞ്ചാബിലുമായി പോരാടിയ ഗുരുവായിരുന്നു തേജ് ബഹാദൂര്‍. ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലായിരുന്നു ബലിദാനം നടത്തിയത്.

കശ്മീരിലെ പണ്ഡിറ്റുകള്‍ ഔറംഗസീബിന്റെ ക്രൂരതയും നിര്‍ബന്ധിത മതംമാറ്റത്തിലും മനംനൊന്താണ് ഗുരു തേജ് ബഹാദൂറിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്. തന്റെ സമൂഹത്തോടൊപ്പം മുഴുവന്‍ ഹിന്ദു സമൂഹത്തിന്റേയും രക്ഷയാണ് ജീവിതോദ്ദേശം എന്ന് ഗുരു ഉറക്കെ പ്രഖ്യാപിച്ചു. 1675ലാണ് ഒന്നുകില്‍ മതംമാറുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്ന മുഗള്‍ അക്രമകാരിയുടെ അന്ത്യശാസനം ഉണ്ടായത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക്  ഗുരു നാനക് ദേവ് നല്‍കി വന്ന സംരക്ഷണത്തെ മുന്‍നിര്‍ത്തിയാണ് തേജ് ബഹാദൂര്‍ തീരുമാനം എടുത്തത്. സ്വന്തം മകനായ 9 വയസ്സുമാത്രം പ്രായമുള്ള ഗോവിന്ദ റായിയുടെ തീരുമാനമായിരുന്നു ഗുരുവിന് വലിയ പ്രേരണയായത്. ഒരു സമൂഹത്തിന് വേണ്ടി ഏറ്റവും പുണ്യാത്മാവായ ഗുരുവും തന്റെ അച്ഛനുമായ തേജ് ബഹാദൂര്‍ തന്നെ ത്യാഗം ചെയ്യണമെന്നതായിരുന്നു ആ വാക്കുകള്‍.  തന്നെ മുസല്‍മാനാക്കി മതംമാറ്റാന്‍ സാധിച്ചാല്‍ എല്ലാ പണ്ഡിറ്റുകളും മതംമാറുമെന്ന തീരുമാനം ആ നിമിഷം ഔറംഗസേബിനെ അറിയിച്ചു.

ഡല്‍ഹിയിലെ ഔറംഗസേബിന്റെ കൊട്ടാരത്തിലേക്ക് നേരിട്ട് കടന്നുചെന്ന് തേജ് ബഹാദൂര്‍ വെല്ലുവിളിച്ചു. കശ്മീര്‍ പണ്ഡിറ്റുകളെ ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന ശക്തമായ താക്കീതും നല്‍കി. കരുത്തുണ്ടെങ്കില്‍ തന്നെ മുസല്‍മാനാക്കാന്‍ പരിശ്രമിക്കൂ എന്ന സിംഹഗര്‍ജ്ജനമാണവിടെ മുഴങ്ങിയത്. ഗുരുവിനേയും സഹായികളേയും ഔറംഗസേബ് പലതരം മര്‍ദ്ദനത്തിനിരയാക്കിയെങ്കിലും ആരും മതംമാറാന്‍ തയ്യാറാകാതെ ഉറച്ചുനിന്നു. അതി നിഷ്ഠൂരമായ ക്രൂരതയാണ് ഗുരുവിനെതിരെ മുഗളപ്പട ചെയ്തത്. തേജ് ബഹാദൂറിനെ ഒരു ഇരുമ്പുകൂട്ടിലിട്ട് അഞ്ചു ദിവസം മര്‍ദ്ദിച്ചു. കണ്‍മുന്നിലിട്ട് ശിഷ്യന്മാരായ ഭായി മതി ദാസിനെ ജീവനോടെ തൊലിയുരിഞ്ഞു വധിച്ചു. മറ്റൊരു ശിഷ്യനായ ഭായി ദയാല്‍ ദാസിനെ വലിയ വാര്‍പ്പിലിട്ട് തിളപ്പിച്ചാണ് വധിച്ചത്. മൂന്നാമനായ സതീ ദാസിനെ ഗുരുവിന് മുന്നിലിട്ട് ചുട്ടുകൊന്നാണ് ഔറംഗസീബ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്. അവസാനം പൊതു സമൂഹമദ്ധ്യത്തില്‍ ചാന്ദ്‌നീ ചൗക്കില്‍ ഗുരുവിന്റെ തലയറുത്താണ് ശിക്ഷിനടപ്പാക്കിയത്. ആരേയും മതംമാറ്റാനാകാതെ ഔറംഗസീബിന് തോല്‍വി സമ്മതിക്കേണ്ടിവരികയായിരുന്നു. ഗുരു തേജ് ബഹാദൂറിന്റെ സമാധി സ്ഥാനത്താണ് ഇന്ന് ഗുരുദ്വാര ശീശ് ഗഞ്ച് ഡല്‍ഹിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. സ്വന്തം സമൂഹത്തിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഭാരതത്തിനുമായി ബലിദാനം നടത്തിയതിനാല്‍ സിഖ് പരമ്പരയില്‍ ആദ്യമായി ഗുരു തേജ് ബഹാദൂറിന് ഹിന്ദ്-കീ-ചദ്ദാര്‍(ഹിന്ദു സമൂഹത്തിന്റെ പരിച) എന്ന ബഹുമതി നല്‍കി അന്ന് സമൂഹം ഒന്നടങ്കം ആദരിച്ചു. 1675 നവംബര്‍ മാസം 24-ാം തീയതിയാണ് ഗുരു തേജ് ബഹാദൂറിന്റെ വീര ബലിദാനം നടന്നത്.

Tags: sikh
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies