മുംബൈ:ലോക്ഡൗണ്‍ മെയ് 3ലേക്ക് നീട്ടിയതോടെ ഐപിഎല്‍ അനിശ്ചിതത്വത്തില്‍. മാര്‍ച്ച് 29ന് തുടങ്ങാനിരുന്നത് ലോക്ഡൗണോടെ ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇനി എന്നു നടത്താനാകും എന്നത് രാജ്യത്തെ മൊത്തം അവസ്ഥപരിഗണിച്ചുമാത്രമേ തീരുമാനിക്കു വെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗിലി വ്യക്തമാക്കി.
ലോകതാരങ്ങളുടെ മുഴുവന്‍ സാന്നിദ്ധ്യം ഉറപ്പാക്കണമെങ്കില്‍ സെപ്തംബര്‍ മാസം എന്ന സൂചനയും നല്‍കിയിരുന്നു. ലോകകപ്പ് ടി20 മാറ്റിവക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് ഐപിഎല്‍ നടത്താമെന്ന സാധ്യതയും കഴിഞ്ഞ യോഗത്തില്‍ ഒരു സാദ്ധ്യതയായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സാഹചര്യത്തില്‍ ഇനി ഐപിഎല്ലിനെ ക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന നിലപാടാണ് വ്യക്തിപരമായി പലതാരങ്ങളും മുന്നോട്ട് വക്കുന്നത്.
ഐപിഎല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദികളായ മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിട ങ്ങളില്‍ ആരോഗ്യ മേഖലയുടെ കണക്കനുസരിച്ച് കൊറോണ കേസ്സുകള്‍ വര്‍ധിച്ചിരിക്കു ന്നതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇവിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ കായികമത്സര ങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയുമാണ്.















