ന്യൂയോര്‍ക്ക്: വവ്വാലുകളില്‍ ആറു പുതിയ കൊറോണ വൈറസുകളെ കൂടി കണ്ടെത്തിയതായി ഗവേഷകര്‍. മ്യാന്‍മറില്‍ വവ്വാലുകളെ കേന്ദ്രീകരിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. മൂന്ന് വിഭാഗത്തില്‍ പെടുന്ന വവ്വാലുകളില്‍ നിന്നാണ് ആറു പുതിയ കൊറോണ വൈസുകളെ തിരിച്ചറിഞ്ഞത്. കൊറോണ വൈറസ് രോഗ വ്യാപനത്തിന് കാരണമായ സാര്‍സ് കോവ് എന്ന കൊറോണയുടെ അതേ കുടുംബത്തില്‍ പെട്ട അത് വൈറസുകളെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞതെങ്കിലും ആ വൈറസുകളുമായി ബന്ധമുള്ളവയല്ല ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗ്രേറ്റ് ഏഷ്യാറ്റിക് ഹോസ് ബാറ്റ്, ദ റിങ്കിള്‍ ഹോസ് ബാറ്റ്, റിങ്ക്ഡ് ലിപ്പിഡ് പ്രീ ടെയ്ല്‍സ് ബാറ്റ്, ഹോഴ്‌സ് ഫാല്ഡഡസ് ലിഫ് നോസ്ഡ് ബാറ്റ് എന്നിവയില്‍ നിന്നാണ് പുതിയ ഇനം കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയ്‌ക്ക് മറ്റ് ജീവികളിലേക്ക് പ്രവേശിക്കാന്‍ കഴിയുമോയെന്നും മനുഷ്യര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കുമോയെന്നും കണ്ടെത്താന്‍ നിരവധി പഠനങ്ങള്‍ ഇനിയും ആവശ്യമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. സ്മിത്സോണിയന്‍ ഗ്ലോബല്‍ ഹൈല്‍ത്ത് പ്രോഗ്രാമാണ് ഗവേഷണം നടത്തിയത്.
പുതിയ ആറു കൊറോണ വൈറസുകള്‍ക്കും ഗവേഷകര്‍ക്ക് പേര് നല്‍കിയിട്ടുണ്ട്. പ്രെഡിക്ട് കോവ്-90, പ്രെഡിക്ട് കോവ് 47, പ്രെഡിക്ട് കോവ് 82, പ്രെഡിക്ട് കോവ് 92, പ്രെഡിക്ട് 96 എന്നിങ്ങനെയാണ് പേരുകള്‍.
നിരവധി കൊറോണ വൈറസുകളുണ്ട്. ഇവയെല്ലാം മനുഷ്യന് ഭീഷണി ഉയര്‍ത്താന്‍ സാധ്യത ഉള്ളവയല്ല. എന്നാല്‍ ഇവയെ തിരിച്ചറിയുന്നത് കൊണ്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യതയാണ് തുറന്നു കാട്ടപ്പെടുന്നതെന്ന് സ്മിത്സോണിയന്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഡയറക്ടര്‍ സൂസന്‍ മുറേ പറഞ്ഞു.















