സാമൂഹിക അകലം പാലിക്കുന്നത് കൊറോണ വൈറസ് ബാധയെ തടയുന്നതെങ്ങനെ; വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാമൂഹിക അകലം പാലിക്കുന്നത് കൊറോണ വൈറസ് ബാധയെ തടയുന്നതെങ്ങനെ; വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2020, 04:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കൊറോണ വൈറസിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്ന ഒരു വീഡിയോ ആണിത്.

രണ്ടു കുട്ടികള്‍ വീഡിയോയിലൂടെ മാസ്‌ക് ധരിക്കേണ്ടിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും ആവശ്യകത വ്യക്തമാക്കുന്നു. പാട്ടിന്റെ വരികളിലൂടെയാണ് ഇവര്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നത്. കൊറോണ പ്രതിരോധത്തിനായി രാജ്യത്തെ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഇവരെന്നും രാജ്യത്തിന് തന്നെ ഇവര്‍ അഭിമാനമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രധാന്യം വിളിച്ചോതുന്ന മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഈ വീഡിയോയില്‍ ഇഷ്ടിക കഷ്ണങ്ങളെ രാജ്യത്തെ ജനങ്ങളായി ചിത്രീകരിച്ച് കൊറോണ വൈറസ് വ്യാപിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. വീഡിയോയില്‍ ഒരു കുട്ടി ഇഷ്ടിക കഷ്ണങ്ങളെ ചൂണ്ടികാണിച്ച് ഇത് മനുഷ്യരാണെന്ന് സങ്കല്‍പ്പിക്കാനും ഇതില്‍ ഒരാള്‍ക്ക് കൊറോണ ബാധിക്കുമ്പോള്‍ അത് എങ്ങനെ മറ്റുവരിലേക്ക് പകരുന്നുവെന്നും കാണാമെന്നും പറയുന്നു.

ശേഷം വൃത്താകൃതിയില്‍ അടുക്കിയിരിക്കുന്ന ഇഷ്ടിക കഷ്ണങ്ങളില്‍ ഒന്നിനെ കുട്ടികള്‍ തള്ളിയിടുന്നു. അപ്പോള്‍ നിരനിരയായി എല്ലാ ഇഷ്ടികകളും തകര്‍ന്നു വീഴുന്നതും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ ഇഷ്ടിക കഷ്ണങ്ങള്‍ മറിഞ്ഞു വീഴുമ്പോള്‍ അതില്‍ നിന്നും ഒരു ഇഷ്ടിക എടുത്ത് മാറ്റിയാല്‍ മറ്റുള്ളവയൊന്നും തകര്‍ന്നു വീഴില്ല. വളരെ ലളിതമായ രീതിയിലാണ് കൊറോണ വൈറസ് എങ്ങനെ സമൂഹത്തില്‍ വ്യാപിക്കുന്നുവെന്നും സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ എങ്ങനെ വൈറസ് ബാധയില്‍ നിന്നും രക്ഷനേടാമെന്നും വീഡിയോയിലൂടെ കുട്ടികള്‍ വിശദീകരിക്കുന്നത്.

बच्चों ने खेल-खेल में जो बता दिया, उसमें कोरोना महामारी से बचने की एक बड़ी सीख है। pic.twitter.com/n13Z92zi2W

— Narendra Modi (@narendramodi) April 16, 2020

Proud of youngsters like Saibaa and Saisha Gupta. They are raising awareness on defeating Coronavirus.

Have a look at this video. pic.twitter.com/95iJ5D61wh

— Narendra Modi (@narendramodi) April 16, 2020

ShareTweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies