വാഷിംഗ്ടണ്‍: അമേരിക്കയിലെ കൊറോണ രോഗബാധ ഒഴിയുന്നതുവരെ വിദേശികളായ ആര്‍ക്കും വിസ അനുവദിക്കില്ല. രോഗബാധ തടയാനും അമേരിക്കന്‍ പൗരന്മാരുടെ ജോലി സുരക്ഷിതമാക്കാനുമാണ് വിസ താല്‍ക്കാലികമായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ഉത്തരവ് വിദേശകാര്യവകുപ്പിന് കൈമാറി.
In light of the attack from the Invisible Enemy, as well as the need to protect the jobs of our GREAT American Citizens, I will be signing an Executive Order to temporarily suspend immigration into the United States!
— Donald J. Trump (@realDonaldTrump) April 21, 2020
കൊറോണ മൂലം അമേരിക്കയില്‍ നിലവില്‍ മരണം 42000 കടന്നിരിക്കുകയാണ്. കമ്പനി കളുടെ സാമ്പത്തിക തകര്‍ച്ച ഭയാനകമാണ്. യാത്രാസംവിധാനങ്ങളില്ലാത്തത് മറ്റൊരു സുപ്രധാന തടസ്സമാണ്. ഇവയെല്ലാം പരിഗണിച്ചാണ് ആര്‍ക്കും പുതിയവിസ നല്‍കേണ്ട തില്ലെന്ന തീരുമാനം എടുത്തതെന്ന് വാഷിംഗ് ടണ്‍ വ്യക്തമാക്കി.
‘കൊറോണ എന്ന അദൃശ്യ ശത്രുവിന്റെ ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക യിലെ നിലവിലുള്ള പൗരന്മാരുടെ ജോലി ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിസ അപേക്ഷകളെല്ലാം റദ്ദാക്കുകയും പുതുതായി വിസ അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുകയാണ്’ ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു.
കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ലോകത്തില്‍ ഒന്നാമതാണ്. 7,74,000 പേര്‍ക്കാണ് നിലവില്‍ രോഗമുള്ളത്. തിങ്കളാഴ്ച മാത്രം 20,000 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നിലച്ചതിലാല് പുതിയ ജോലികളില്ല. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. നിലവില്‍ 22 ലക്ഷം പേരാണ് തൊഴിലില്ലായ്മ മൂലം സര്‍ക്കാരിനോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്നും വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.