ന്യൂഡല്‍ഹി: സൈനിക സേവനത്തിനിടെ കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ബിഎസ്എഫ് മേധാവി. പ്രതിസന്ധികള്‍ വളരെ വേഗം കാര്യങ്ങള്‍ ചെയ്തുനീങ്ങുമ്പോള്‍ സ്വയം പ്രതിരോധം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയത്. ബിഎസ് എഫ് ഡയറക്ടര്‍ ജനറല്‍ എസ്. എസ്. ദേസ്വാളാണ് ജവാന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ മേഖലയിലേക്ക് ഡ്യൂട്ടിക്കെത്തിയ ജവാന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയാന്‍ വിസമ്മതിച്ചത് സൂചിപ്പിച്ചുകൊണ്ടാണ് ദേസ്വാളിന്റെ താക്കീത് വന്നത്. രാജ്യത്തിനായി സേവനം ചെയ്യുന്നതിന്റെ ഭാഗം തന്നെയാണ് കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുക എന്നത്. അതുപോലെ വീടുകളിലുള്ള ക്വാറന്റൈന്‍ സൈനികര്‍ക്ക് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.