ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കായിക ലോകം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവിശാസ്ത്രി, വീരേന്ദ്ര സേവാംഗ്, സൗരവ് ഗാംഗുലി, സുരേഷ് റെയ്‌ന തുടങ്ങി നിരവധി പ്രമുഖര്‍ സച്ചിന് ജന്മദിനാശംസകള്‍ അറിയിച്ചു. ബിസിസിഐയും ഐസിസിയും സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
ക്രിക്കറ്റിനെ തന്റെ ആത്മാവായി കണ്ട് നിരവധി പേര്‍ക്ക് പ്രചോദനമേകിയ വ്യക്തിയ്‌ക്ക് ജന്മദിനാശംസകള്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. വിരാട് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.
2008 ല്‍ സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ നേടിയ മഹത്തായ സെഞ്ച്വറിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ബിസിസിഐ സച്ചിന് ജന്മദിനാശംസകള്‍ നേര്‍ന്നത്. അന്ന് നേടിയ സെഞ്ച്വറി അദ്ദേഹം മുംബൈ ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് സമര്‍പ്പിച്ചിരുന്നു.
അതേസമയം, സച്ചിനെ മഹാനായ ബാറ്റ്സ്മാന്‍ എന്ന് വിശേഷിപ്പിച്ച ഐസിസി അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ ആരാധകര്‍ക്ക് അവസരവും നല്‍കി കൊണ്ടാണ് സച്ചിന് ആശംസകള്‍ നേര്‍ന്നത്.
ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ ഓര്‍മ്മകള്‍ അനശ്വരമാണെന്നാണ് പരിശീലകനായ രവി ശാസ്ത്രിയും ട്വീറ്റ് ചെയ്തു. തന്റെ ആദ്യ സെഞ്ച്വറി സച്ചിനൊപ്പം ആയിരുന്നെന്നും സച്ചിന്റെ നൂറാം സെഞ്ച്വറിയില്‍ താന്‍ ഒപ്പമുണ്ടായിരുന്നെന്നും സുരേഷ് റെയ്‌നയും ഓര്‍മ്മകള്‍ പങ്കുവെച്ചു.
ലോകം മുഴുവന്‍ ആരാധിക്കുന്ന സ്‌പെഷ്യല്‍ ക്രിക്കറ്റര്‍ക്ക് പ്രത്യേക ആശംസകള്‍ നേര്‍ന്നുകൊണ്ട് മുംബൈ ഇന്ത്യന്‍സും ട്വീറ്റ് ചെയ്തു. കാംബ്ലി കുടുംബത്തിന്റെ ആശംസകള്‍ അറിയിച്ചു സച്ചിന്റെ സുഹൃത്തും സഹകളിക്കാരനുമായിരുന്ന വിനോദ് കാംബ്ലിയും രംഗത്തെത്തി.
As the Master Blaster @sachin_rt turns 47, we relive one of his glorious knocks against England in 2008.
He dedicated this ton – 41st in Test cricket, to the victims of 26/11 Mumbai terror attack.
Here's wishing the legend a very happy birthday 🍰 🎁 🎂 #HappyBirthdaySachin pic.twitter.com/dgBdlbCtU7
— BCCI (@BCCI) April 23, 2020
Happy Birthday, Bossman. Legacy you've left behind in the sport is immortal. God bless Champ 🤗 @sachin_rt #HappyBirthdaySachin #SachinTendulkar pic.twitter.com/aqSCso4in2
— Ravi Shastri (@RaviShastriOfc) April 24, 2020
Happy birthday @sachin_rt paji! Wishing you lots of health & happiness always. I have been so fortunate to share many memorable innings with you, specially my debut 100 & when you completed your 100th century.🇮🇳🏏🎂☝️ pic.twitter.com/a5fANuieXl
— Suresh Raina🇮🇳 (@ImRaina) April 23, 2020
Happy birthday to Sachin Tendulkar, the most prolific batsman of all time!
To celebrate, we will give you the opportunity to vote for his top ODI innings in a bracket challenge!
Stay tuned to join the celebrations 🎂 pic.twitter.com/3orof9LAvs
— ICC (@ICC) April 24, 2020
🎂 Special greetings to the cricketer who is worshipped across the globe 🌍
Happy birthday, Master 💙#OneFamily #HappyBirthdaySachin @sachin_rt pic.twitter.com/9gz6lWRUTu
— Mumbai Indians (@mipaltan) April 23, 2020
Happy Birthday Master from the Kambli Family! God Bless you. 🥳@sachin_rt #HappyBirthdaySachin pic.twitter.com/YgNXlmgkgm
— Vinod Kambli (@vinodkambli349) April 23, 2020















