അമൃത്സര്‍: പാകിസ്താനി സ്വദേശി അമൃത്സറില് വെടിയേറ്റ് കൊല്ലപ്പെട്ടു. പുല് മൊറാന്‍ ബിഎസ്എഫ് അതിര്‍ത്തിയില്‍ ആണ് സംഭവം. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ സൈന്യം വധിച്ചത്.
നുഴഞ്ഞു കയറാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് സുരക്ഷാ സേന ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും ഇയാള്‍ തിരിച്ചുപോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സൈന്യത്തിന് ഇയാളെ വെടിവെയ്ക്കേണ്ടി വന്നതെന്ന് ബിഎസ്എഫ് ഡിഎസ്പി ഗുര്‍പ്രതാപ് സിംഗ് സഹോദ വ്യക്തമാക്കി.
‘അതിര്‍ത്തിയിലൂടെ പാകിസ്താന് സ്വദേശി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചു.സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടും അയാള്‍ പിന്തിരിഞ്ഞില്ല, ഇതേ തുടര്‍ന്ന് സൈന്യത്തിന് വെടിയുതിര്‍ക്കേണ്ടി വന്നു’ സഹോദ പ്രസ്താവനയിലൂടെ അറിയിച്ചു.
കൊറോണ രോഗികളെ അതിര്‍ത്തി വഴി കടത്തുവിടാന് പാകിസ്താന് ശ്രമം നടത്തുന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.