ചണ്ഡിഗഡ്: ലോക്ക് ഡൗണില്‍ ഒറ്റയ്‌ക്കായ വയോധികന് പിറന്നാള്‍ കേക്ക് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ഹരിയാനയിലാണ് സംഭവം. കരണ്‍പുരിയെന്ന അറുപത്തിയൊന്‍പതുകാരനാണ് പൊലീസ് കേക്ക് എത്തിച്ചു നല്‍കിയത്. മക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കേക്കുമായി പൊലീസ് എത്തിയത്.
പിതാവിന്റെ പിറന്നാളിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ച് പുരിയുടെ മക്കള്‍ പൊലീസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്നാണ് പിറന്നാള്‍ കേക്ക് വാങ്ങി പുരിയുടെ വീട്ടില്‍ എത്തിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അപ്രതീക്ഷിതമായി പൊലീസിനെ കണ്ട പുരി ആദ്യം ഞെട്ടുകയാണ് ഉണ്ടായത്. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്‌ച്ചയുണ്ടായതിനെ തുടര്‍ന്ന് ശാസിക്കാനെത്തിയതാണ് പൊലീസ് എന്നായിരുന്നു പുരി കരുതിയിരുന്നത്. പിന്നീട് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.
മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാല്‍ ലോക്ക് ഡൗണ്‍ മൂലം ഉണ്ടായ ഏകാന്തതയെ നാമെല്ലാം സഹിച്ചേ പറ്റൂവെന്നാണ് കരണ്‍ പുരി പറയുന്നത്.
വയോധികന് കേക്ക് സമ്മാനിച്ച് പിറന്നാള്‍ ആശംസകളും നേര്‍ന്ന ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുരിയുടെ മക്കള്‍.
പൊലീസുകാരുടെ സത്പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ചു.















