ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവ് ഹീരാബെൻ മോദിയെയും അധിക്ഷേപിച്ച ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് താരവുമായ ജാൻമണി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന രീതിയിൽ അതീവ നീചമായ പരമർശം നടത്തിയത്.
വീഡിയോയിൽ പ്രധാനമന്ത്രിയുടെ പിതാവായ ദാമോദർദാസ് മുൽചന്ദ് മോദിയെ കുറിച്ചും കുടുംബത്തെ കുറിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നത്. ‘1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ടു പിടിക്കട്ടെ. മൂന്നുവർഷം അമ്മയ്‌ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ’, എന്നിങ്ങനെ പോകുന്നു ജാൻമണിയുടെ വിവാദമായ വാക്കുകൾ.
1989 തന്റെ 74ാം വയസ്സിലാണ് ദാമോദർദാസ് മൂൽചന്ദ് മോദി എന്ന നരേന്ദ്രമോദിയുടെ പിതാവ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2022 ലാണ് പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചത്.
രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ജാൻമണി. ജാൻമണിക്കൊപ്പമാണ് ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരത്തിൽ രഞ്ജിനി ഹരിദാസ് പങ്കെടുത്തത്. മാതാപിതാക്കളെ അധിക്ഷേപിച്ചതിന് പുറമേ പ്രധാനമന്ത്രിയേയും ഇവർ വീഡിയോയിൽ വ്യക്തിപരമായി അവഹേളിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അധിക്ഷേപിച്ച ജാൻമണിക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ സംഭവത്തെ അപലപിക്കുകയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.















