ലോക്ക് ഡൗണില്‍ ഒറ്റയ്ക്കായി; വയോധികന് പിറന്നാള്‍ കേക്ക് എത്തിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ക് ഡൗണില്‍ ഒറ്റയ്‌ക്കായി; വയോധികന് പിറന്നാള്‍ കേക്ക് എത്തിച്ചു നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 03:40 pm IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്‌: ലോക്ക് ഡൗണില്‍ ഒറ്റയ്‌ക്കായ വയോധികന് പിറന്നാള്‍ കേക്ക് എത്തിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ഹരിയാനയിലാണ് സംഭവം. കരണ്‍പുരിയെന്ന അറുപത്തിയൊന്‍പതുകാരനാണ് പൊലീസ് കേക്ക് എത്തിച്ചു നല്‍കിയത്. മക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കേക്കുമായി പൊലീസ് എത്തിയത്.

പിതാവിന്റെ പിറന്നാളിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ച് പുരിയുടെ മക്കള്‍ പൊലീസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്നാണ് പിറന്നാള്‍ കേക്ക് വാങ്ങി പുരിയുടെ വീട്ടില്‍ എത്തിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

അപ്രതീക്ഷിതമായി പൊലീസിനെ കണ്ട പുരി ആദ്യം ഞെട്ടുകയാണ് ഉണ്ടായത്. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്‌ച്ചയുണ്ടായതിനെ തുടര്‍ന്ന് ശാസിക്കാനെത്തിയതാണ് പൊലീസ് എന്നായിരുന്നു പുരി കരുതിയിരുന്നത്. പിന്നീട് പൊലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു.

മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തിനാല്‍ ലോക്ക് ഡൗണ്‍ മൂലം ഉണ്ടായ ഏകാന്തതയെ നാമെല്ലാം സഹിച്ചേ പറ്റൂവെന്നാണ് കരണ്‍ പുരി പറയുന്നത്.

വയോധികന് കേക്ക് സമ്മാനിച്ച് പിറന്നാള്‍ ആശംസകളും നേര്‍ന്ന ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുരിയുടെ മക്കള്‍.

പൊലീസുകാരുടെ സത്പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനം അറിയിച്ചു.

ShareTweetSendShare

More News from this section

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

Latest News

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies