ബെയ്ജിംഗ്: രോഗം ഭേദമായാലും കൊറോണ വൈറസ് ശ്വാസകോശത്തിനുള്ളില്‍ ഒളിച്ചിരിക്കാമെന്ന് പഠനം. ചൈനീസ് ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗത്ത് ചൈനീസ് മോണിംഗ് പോസ്റ്റാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗം ഭേദമായവരില്‍ രണ്ടാമതും വൈറസ് ബാധയേല്‍ക്കുന്നതിനേക്കാള്‍ സാധ്യത അകത്തുള്ള വൈറസ് വീണ്ടും പ്രവര്‍ത്തിക്കാനാണെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് സെന്റര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ജോങ് യുന്‍ കിയോങ് വ്യക്തമാക്കി. ശ്വാസകോശത്തിനുള്ളില്‍ കടന്നു കൂടിയ വൈറസുകളെ സാധാരണ പരിശോധനയില്‍ കണ്ടെത്താനാകില്ലെന്നും പഠനത്തില്‍ പറയുന്നു.
ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ കൊറോണ മുക്തയായ വയോധികയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ശ്വാസകോശത്തിനുള്ളില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരുടെ മൂന്ന് കൊറോണ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. ജനുവരി 27 നാണ് ഇവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയ സ്തംഭനം മൂലമാണ് ഇവര്‍ മരിച്ചത്.
ശ്വാസകോശത്തില്‍ ഒളിച്ചിരിക്കുന്ന വൈറസുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ലെന്നും പഠനം പറയുന്നു.















