ആരോഗ്യ സേതു വ്യാജനുമായി പാകിസ്താൻ ; സൈനിക രഹസ്യം ചോര്‍ത്താനുള്ള ശ്രമം തകര്‍ത്തു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആരോഗ്യ സേതു വ്യാജനുമായി പാകിസ്താൻ ; സൈനിക രഹസ്യം ചോര്‍ത്താനുള്ള ശ്രമം തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 09:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ആരോഗ്യ സേതു ആപ്പിന്റെ വ്യാജനിറക്കി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള പാക് ഭീകരരുടെ ശ്രമം തകർത്തു. കൊറോണ പ്രതിരോധ ബോധവല്‍ ക്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു മൊബൈല്‍ ആപ്പിന്റെ വ്യാജനിറക്കിയാണ് പാക് ഭീകരര്‍ സൈബര്‍ ആക്രമണ പദ്ധതി ഇട്ടത്. ആപ്പ് ഉപയോഗിക്കുന്ന സൈനികരുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ഭീകരരുടെ സൈബര്‍ ആക്രമണം രീതിയാണ് കരസേനയുടെ സാങ്കേതിക വിഭാഗം കണ്ടെത്തിയത്. ഔദ്യോഗികമായി ലിങ്ക് നല്‍കുന്നതല്ലാതെ മറ്റൊന്നും ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഷെയര്‍ ചെയ്യരുതെന്നും പ്രതിരോധ വകുപ്പ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

‘ ശത്രുരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആരോഗ്യ സേതു ആപ്പിന്റെ വ്യാജ പതിപ്പ് ഇറക്കിയതായി കണ്ടെത്തിയിരിക്കുന്നു.പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സൂത്രധാരന്മാരെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യൻ സൈനികർ ഉപയോഗിച്ചാൽ  അത് വഴി രഹസ്യങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ സേനാ വൃത്തങ്ങളുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ഇത്തരം ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുക വഴി ഫോണിലെ വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും കരസേന മുന്നറിയിപ്പ് നല്‍കി. ഇതുകൂടാതെ ഇന്ത്യന്‍ പൗരന്മാരുടെ പേരെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി സൈനിക വിവരങ്ങള്‍ ചോര്‍ത്താനും ശ്രമം നടക്കുകയാണെന്നും സേനാ വക്താവ് അറിയിച്ചു. അനോഷ്‌ക ചോപ്ര എന്ന പേരിലുള്ള ഒരു വ്യാജ അക്കൗണ്ട്  സൈന്യം കണ്ടെത്തി ഡിലീറ്റ് ചെയ്യിപ്പിച്ചതായും ചൂണ്ടിക്കാട്ടി.

ആരോഗ്യസേതു ആപ്പ് നിലവില്‍ രാജ്യത്തെ 7 കോടി 50 ലക്ഷം ജനങ്ങളാണ് ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി മാത്രമേ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാവൂ എന്ന മുന്‍കരുതല്‍ സൂചനയും സൈന്യം നല്‍കിയിട്ടുണ്ട്.

Tags: ARMY
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies