മുംബൈ : ഓൺലൈനിലൂടെ വീട്ടിലിരുന്ന് വാഹനം സ്വന്തമാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് മഹീന്ദ്ര. ഓൺലൈൻ വിപണന പ്ലാറ്റ്ഫോമായ ‘ഓൺ-ഓൺലൈൻ’ (Own-Online) ആണ് മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചത്.
‘ഓൺ-ഓൺലൈൻ’ പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നിന്ന് മഹീന്ദ്ര വാഹനങ്ങൾ വാങ്ങുന്നതിന് പുറമെ, വാഹനം വാങ്ങുന്നതിനുള്ള ലോൺ നേടാനും ഇൻഷ്വർ ചെയ്യാനും കൈമാറ്റം ചെയ്യാനും ആക്സസറികൾ വാങ്ങാനും സഹായിക്കുന്നു.
ഉപഭോക്താക്കൾക്ക് വെറും നാല് ലളിതമായ സ്റ്റെപ്പുകളിലൂടെ ഒരു മഹീന്ദ്ര വാഹനം സ്വന്തമാക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.