കൊലാപ്പൂര്‍ : ആര്‍തര്‍ റോഡ് ജയിലില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആകെ 103 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കലംഭാ സെന്‍ട്രല്‍ ജയില്‍ അധികൃതരും സുരക്ഷ ശക്തമാക്കി. ആകെ 800 പേര്‍ക്കുള്ള സൗകര്യത്തില്‍ മൂന്നിരട്ടി തടവുകാരെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നതും നിലവില്‍ കൊറോണ ബാധ കൂട്ടാന്‍ കാരണമായതായാണ് വിവരം.
കൊറോണ സംസ്ഥാനത്ത് വ്യാപകമായതോടെ പുറത്തുനിന്നും ജയിലേക്കുള്ളവരുടെ വരവ് കര്‍ശനമായി നിരോധിച്ചിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയിലിലുള്ളവരെ സന്ദര്‍ശിക്കാനുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തി യിരിക്കുകയാണ്.
നിലവില്‍ വിചാരണ തടവുകാരെക്കൊണ്ട് കലംഭാ സെന്‍ട്രല്‍ ജയില്‍ നിറഞ്ഞതിനാല്‍ ഒരു വിഭാഗം തടവുകാരെ ബിന്ദു ചൗക്ക് സബ് ജയിലിലേക്ക് മാറ്റിക്കഴിഞ്ഞു. നിലവില്‍ കലംഭാ ജയിയിലെ സൗകര്യം 1700 പേര്‍ക്കുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ജയിലിനകത്തുള്ള 2400 പേരില്‍ നിന്ന് ബാക്കിയുള്ളവരെയാണ് മാറ്റിയത്.