ബാഴ്‌സലോണ: കൊറോണ വൈറസിനെതിരെ പോരാടാന്‍ വന്‍ തുക സംഭാവനയായി നല്‍കി ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. തന്റെ സ്വന്തം രാജ്യമായ അര്‍ജന്റീനക്കാണ് മെസി സംഭാവന നല്‍കിയിരിക്കുന്നത്. 500,000 ഡോളറാണ് (ഏകദേശം 3.79 കോടി രൂപ) മെസി അര്‍ജന്റീനയിലെ ആശുപത്രികള്‍ക്കായി നല്‍കിയത്.
മെസിയുടെ ഫൗണ്ടേഷന്‍ വഴിയാണ് തുക കൈമാറിയിരിക്കുന്നത്. അര്‍ജന്റീനയിലെ ഗരഹാന്‍ ഫൗണ്ടേഷനാണ് തുക നല്‍കിയത്. കൊറോണ വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്നതിനാവശ്യമുള്ള ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായാണ് മെസിയുടെ സംഭാവന.
ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പിപിഇ കിറ്റുകളും മറ്റു പ്രതിരോധ സാമഗ്രികളും വാങ്ങാന്‍ മെസിയുടെ സംഭാവന സഹായകമാകും. സാന്താ ഫെ, റൊസാരിയോ, കനൗവേലസ്, സാന്‍ മാര്‍ട്ടിന്‍, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലെ ആറ് ആശുപത്രികളില്‍ ഇതുവരെ പണം വിതരണം ചെയ്തു. നേരത്തെ, ബാഴ്‌സലോണയിലെ ഹോസ്പിറ്റല്‍ ക്ലിനിക്കിനും മെസി 5,00,000 യൂറോ സംഭാവനയായി നല്‍കിയിരുന്നു.















