കൊച്ചി: മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഡിജിറ്റല്‍ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം. ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്.
നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥി റാവുവാണ് നായിക, വിജയ് ബാബുവാണ് സിനിമ നിര്‍മ്മിച്ചത്. ഡിജിറ്റല്‍ റിലീസിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സിനിമയുടെ ഡിജിറ്റല്‍ റിലീസിനെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തി. ഈ തീരുമാനം തിയറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുമെന്നും തീരുമാനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.