ന്യൂഡല്‍ഹി: കൊറോണ വ്യാപനം വ്യാപകമായതോടെ കായികരംഗത്തെ ബോക്‌സിംഗ്-ഗുസ്തി താരങ്ങള്‍ ആശങ്കയില്‍. കായികരംഗത്തെ പല മേഖലകളും തിരികെ കളത്തി ലിറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ വൈറസ് ബാധയുടെ ഭീതി പങ്കുവയ്‌ക്കുകയാണ് ബോക്‌സിംഗ്- ഗുസ്തി മേഖലയിലെ താരങ്ങള്‍.
എതിരാളികളുമായി ചേര്‍ന്ന പോരാടുന്ന കായിക ഇനങ്ങളായ ബോക്‌സിംഗും ഗുസ്തിയും എങ്ങനെ നടക്കുമെന്നാണ് ഇന്ത്യന്‍ താരങ്ങളുടെ സംശയം. തമ്മില്‍ സ്പര്‍ശിച്ചും ഇടിച്ചും പിടിച്ചുവലിച്ചുമൊക്കെ കളിക്കേണ്ട ഇനങ്ങളില്‍ എങ്ങനെ സുരക്ഷിതത്വം ഉറപ്പുവരു ത്തുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇന്ത്യയുടെ ബോക്‌സിംഗ് പ്രതിഭ 24 കാരനായ അമിത് പംഗലാണ് ആശങ്ക പങ്കുവച്ച ഒരു താരം. നിലവില്‍ പംഗാല്‍ ടോക്കിയോ ഒളിമ്പിക്‌സിനായി യോഗ്യത നേടിക്കഴിഞ്ഞു. ഗുസ്തി രംഗത്തെ ദീപക് പൂനിയയുടെ അഭിപ്രായത്തില്‍ പരസ്പരം തൊട്ടുള്ള പരിശീലനം ആരംഭിച്ചാല്‍ അത് ഒരു ദുരന്തമായിരിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്.
നിലവില്‍ ബോക്‌സിംഗിന് പുറമേ ഗുസ്തി, തായ്‌ക്വോണ്ടോ, ജൂഡോ എന്നീ കായികരംഗത്തെ താരങ്ങളാണ് വൈറസ് ബാധയെ പേടിക്കുന്ന മറ്റുള്ളവര്‍. നിലവില്‍ വ്യക്തിഗത പരിശീലനം നടത്തുന്നവര്‍ക്കും സ്‌പോര്‍ട്ട്‌സ് അതോറിറ്റി കൊറോണ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുസ്തിയിലെ സുശില്‍ കുമാറും മത്സരിക്കുന്നതിനെ പറ്റിയുള്ള ആശങ്ക പങ്കുവച്ചു കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലേക്ക് നിലവില്‍ ഇന്ത്യയുടെ നാല് ഗുസ്തി താരങ്ങളും ഒമ്പത് ബോക്‌സിംഗ് താരങ്ങളും യോഗ്യത നേടിക്കഴിഞ്ഞു.















