മാഡ്രിഡ്: ഈ തലമുറയിലെ ഏറ്റവും മികച്ച ടെന്നീസ് താരം റോജര്‍ ഫെഡറര്‍ തന്നെയെന്ന് റാഫേല്‍ നദാല്‍. എന്നാല്‍ നിലവിലെ ഒന്നാം സ്ഥാനം ജോക്കോവിച്ചില്‍ നിന്നും പിടിച്ചെ ടുക്കുക എന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യമെന്നും നാദാല്‍ പറഞ്ഞു. കൊറോണ അതിശക്തമായി പടരുന്ന സ്പെയിനിലെ വീട്ടില്‍ കടുത്ത പരിശീലനത്തിലാണ് നദാലും പരിശീലകനും മുന്‍ താരവുമായ അമ്മാവന് ടോണി നദാലും.
ഇരുവരുടേയും വിലയിരുത്തലില്‍ റോജര്‍ ഫെഡറര്‍ എക്കാലത്തേയും ക്ലാസ്സ് പ്ലെയറാണ്. എന്നാല്‍ ജോക്കോവിച്ച് യഥാര്‍ത്ഥ പോരാളിയാണ്. തോല്‍പ്പിക്കാന്‍ പ്രയാസം ജോക്കോവി ച്ചിനെയാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. വരുന്ന ആഗസ്റ്റ് മാസം 39 വയസ്സുതികയുന്ന ഫെഡറര്‍ 20 ഗ്രാന്സ്ലാം കിരീടവുമായി നില്‍ക്കുകയാണ്. തൊട്ടുപുറകില്‍ നദാല്‍ 19 കിരീടങ്ങളാണ് സ്വന്തമാക്കിയത്. ജോക്കോവിച്ച് 17 കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നദാലുമായി 55 മത്സരങ്ങളില്‍ പോരാടിയ ജോക്കോവിച്ച് 29 എണ്ണത്തിലും ജയം നേടിയ താരമാണെന്നും ടോണി പറഞ്ഞു.