മുംബൈ: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സഞ്ജയ് ഝാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് സഞ്ജയ് ഝാ.
പരിശോധനയില്‍ തനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഹോം ക്വാറന്റെയ്നില്‍ തുടരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സമ്പര്‍ക്കത്തിലൂടെ രോഗം പകരാനുള്ള സാധ്യതകളെ നിസാരമായി കാണരുതെന്നും നാമെല്ലാം ദുര്‍ബലരാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും സഞ്ജയ് ഝാ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 40,000 കടന്നു. 41,642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
I have tested positive for Covid_19 . As I am asymptomatic I am in home quarantine for the next 10-12 days. Please don’t underestimate transmission risks, we are all vulnerable.
Do take care all.
— Sanjay Jha (@JhaSanjay) May 22, 2020