കാർ വീട്ടിലിരുന്ന് വാങ്ങാം ; സർവീസ് വിവരങ്ങൾ മൊബൈലിൽ അറിയാം ; സമ്പര്‍ക്കരഹിത ഓണ്‍ലൈന്‍ വില്‍പ്പനയും സര്‍വീസ് അനുഭവവും ലഭ്യമാക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാർ വീട്ടിലിരുന്ന് വാങ്ങാം ; സർവീസ് വിവരങ്ങൾ മൊബൈലിൽ അറിയാം ; സമ്പര്‍ക്കരഹിത ഓണ്‍ലൈന്‍ വില്‍പ്പനയും സര്‍വീസ് അനുഭവവും ലഭ്യമാക്കി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2020, 04:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വീടിന്റെ സുരക്ഷിത്വത്തിലിരുന്നു കൊണ്ട് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ അനുഭവം സൃഷ്ടിക്കുന്നതിന് ഓണ്‍ലൈന്‍ വിപണന, സേവന മേഖലയിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. റീട്ടെയ്‌ലര്‍മാരിലൂടെ ആദ്യമായി ഓണ്‍ലൈന്‍ വിപണനം അവതരിപ്പിച്ച കമ്പനികളിലൊന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ജാഗ്വാറിന് findmeacar.in എന്ന വെബ്‌സൈറ്റും ലാന്‍ഡ് റോവറിന് findmeasuv.in എന്ന വെബ്‌സൈറ്റുമാണ് ഉപയോഗിക്കുന്നത്. jaguar.in , landrover.in വെബ്‌സൈറ്റുകളില്‍ സമഗ്രമായ സര്‍വീസ് സ്യൂട്ട് കൂടി ചേര്‍ത്ത് സേവന ലഭ്യത കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ഇപ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍.

തടസരഹിതവും സുതാര്യവുമായ വിപണനവും സര്‍വീസ് അനുഭവവും ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും ലഭ്യമാക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ലക്ഷ്യമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. അപ്‌ഡേറ്റ് ചെയ്ത കൂടുതല്‍ മെച്ചപ്പെടുത്തിയ വിപണന, സര്‍വീസ് പോര്‍ട്ടലുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അനുഭവം പൂര്‍ണ്ണമായും ആസ്വദിക്കാവുന്ന സമ്പര്‍ക്കരഹിതവും സുരക്ഷിതത്വവുമുള്ള സാഹചര്യത്തിന്റെ അധിക ആനുകൂല്യം ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിപണനം
ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെ പുതിയതും അംഗീകാരമുള്ളതുമായ വാഹന വിപണന പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ ഫീച്ചറുകളും അനായാസ ഉപയോഗം സാധ്യമാക്കുന്ന നാവിഗേഷനും നല്‍കുന്നു. താരതമ്യം ചെയ്യാനുള്ള സവിശേഷമായ ഫീച്ചര്‍, ഓണ്‍ലൈന്‍ ചാറ്റ്, ക്ലിക്ക് ടു കോള്‍ തുടങ്ങിയ സൗകര്യങ്ങളിലൂടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് വിവേകപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമാകുന്നു. ഉപഭോക്താവ് ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍, അവര്‍ക്ക് ഒരു റെഡി ഡെലിവറി വാഹനം തിരഞ്ഞെടുക്കുകയോ പിന്നീടുള്ള തീയതിയില്‍ ഡെലിവറി ആവശ്യകത അനുസരിച്ച് ഓര്‍ഡര്‍ ചെയ്യുകയോ ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം. അവരുടെ നിലവിലുള്ള വാഹനം വില്‍ക്കുന്നതിന്, ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അതിന് ലഭിക്കാവുന്ന മൂല്യം അറിയാനും വില്‍ക്കാനും കഴിയും.

സര്‍വീസ്
ജാഗ്വര്‍, ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ jaguar.in, landrover.in എന്നിവയില്‍ ലോഗിന്‍ ചെയ്ത് വാഹനം സര്‍വീസിനായി ബുക്ക് ചെയ്യാം. വാഹനത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനും സര്‍വീസ് വിഭാഗവും അനുയോജ്യമായ സമയം തീയതി, സൗകര്യപ്രദമായ റീട്ടയെ്‌ലര്‍ എന്നിവ തിരഞ്ഞെടുക്കാന്‍ ഈ ലളിതമായ സംവിധാനം വഴി കഴിയും. തുടര്‍ന്ന് അപ്പോയ്‌മെന്റ് സ്ഥിരീകരിച്ചുകൊണ്ടുള്ള ഇമെയില്‍ ഉപഭോക്താവിന് ലഭിക്കും. ഉപഭോക്താവ് തിരഞ്ഞെടുക്കുകയാണെങ്കില്‍, സമ്പര്‍ക്കരഹിതമായി വാഹനത്തിന്റെ പിക്ക്അപ്പ്, ഡ്രോപ്പ് സൗകര്യവും ലഭിക്കും. ഉപഭോക്താവ് വര്‍ക്ക് ഓര്‍ഡര്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍, വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലിയുടെ പുരോഗതി അറിയാന്‍ കഴിയും. ഇലക്ട്രോണിക് വെഹിക്കിള്‍ ഹെല്‍ത്ത് ചെക്ക് അപ്പിന്റെ ഫോട്ടോകളും വീഡിയോകളും ഇമെയില്‍ വഴി ലഭിക്കും. ജോലികള്‍ പൂര്‍ത്തിയാകുമ്പോള്‍, ഉപഭോക്താവിന് ഒരു ഇ-ഇന്‍വോയ്‌സ് നല്‍കുകയും വിവിധ ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനുകളില്‍ നിന്ന് പണം അടയ്‌ക്കുകയും സമ്പര്‍ക്ക രഹിതമായി കാര്‍ സ്വീകരിക്കുകയും ചെയ്യാം.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies