പത്തനംതിട്ട : ഉത്രയുടെ കുഞ്ഞുമായി സൂരജിന്റെ അമ്മ തിരിച്ചെത്തി. ഇന്നലെ ഇരുവരെയും സൂരജിന്റെ വീട്ടില്‍ നിന്നും കാണാതായിരുന്നു. എറണാകുളത്ത് വക്കീലിനെ കാണാനായി പോയതാണിവരെന്നാണ് കുടുംബത്തിന്റെ വാദം. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ വീട്ടിലേക്ക് തിരിച്ചെത്തിച്ചത്. പൊലീസ് സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ തിരികെ എത്തിച്ചത്.
കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചല്‍ പൊലീസും ഉത്രയുടെ അച്ഛനും അടൂര്‍ പൊലീസിന്റെ സഹായത്തോടെ സൂരജിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് കുഞ്ഞ് അവിടെയില്ല എന്ന വിവരം മനസിലായത്. കുഞ്ഞിനൊപ്പം സൂരജിന്റെ അമ്മ രേണുകയേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും അന്വേഷിച്ചപ്പോഴും ഇവരെ കണ്ടെത്തിയില്ല. കുട്ടിയ ഒളിപ്പിച്ചു വെച്ചാല്‍ കുടുംബത്തിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറിയിച്ചിരുന്നു.