തിരുപ്പതി: തിരുപ്പതി തിരുമല ദേവസ്വം ഭൂമി വില്ക്കാന് ഉള്ള തീരുമാനം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ നിര്‍ത്തി വച്ചു. തിരുമല ദേവസ്വം ഭൂമി വില്ക്കാന് ഉള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെതിരെ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു.
ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി ഇടപെടുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.ഭക്തരുടെ വികാരം വൃണപെടുത്തുന്ന തീരുമാനത്തില്‍ നിന്നും തിരുപ്പതി തിരുമല ദേവസ്വം പിന്മാറണം എന്ന് ഉത്തരവില്‍ പറയുന്നു.ഇത് സംബന്ധിച്ച് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വിശദീകരണം നല്‍കാനും സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെടുന്നു.
2016 ജനുവരിയിലാണ് തിരുപ്പതി ദേവസ്വത്തിന് കീഴിലുള്ള ഭൂമി വില്ക്കാന് ബോര്‍ഡ് തീരുമാനമെടുത്തത്.തിരുപ്പതി ദേവസ്വത്തിന് കീഴിലുള്ള 50 വസ്തുവകകള്‍ വില്പന നടത്താനായിരുന്നു തീരുമാനം.