ന്യൂഡല്‍ഹി:കൊറോണ വ്യാപനം ശക്തമായതോടെ ഉത്തര്‍പ്രദേശിന് പിറകേ ഹരിയാനയും ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി അടച്ചു. ഹരിയാന മുഖ്യമന്ത്രി അനിര്‍ വിജ് ആണ് കേന്ദ്ര ആഭ്യന്തര വകുപ്പിനെ അതിര്‍ത്തി അടയക്കുന്ന വിവരം രേഖാമൂലം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെ ആളുകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിടുന്നതാണ് ഹരിയാനയെ കടുത്ത നടപടിയിലേക്ക് നയിച്ചതെന്നും അനില്‍ വിജ് പറഞ്ഞു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഫരീദാബാദില്‍ 98, ഗുരുഗ്രാമില്‍ 111, ഝജ്ജാറില്‍ 6, സോനിപത്തില്‍ 27 എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം. എല്ലാവരും ഡല്‍ഹിയില്‍ നിന്നും എത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെ പ്രത്യോക നിര്‍ദ്ദേശപ്രകാരമാണ് അതിര്‍ത്തി കഴിഞ്ഞ മാസം തുറക്കേണ്ടി വന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും മറ്റ് അവശ്യ സേവനവിഭാഗത്തിനും രാജ്യതലസ്ഥാനത്തേക്ക് വരാന്‍ സാധിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടിതി അതിര്‍ത്തി തുറന്നിടാന്‍ നിര്‍ദ്ദേശിച്ചതെന്നും ഹരിയാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ഹരിയാനയില്‍ 1381 കൊറോണ രോഗികളാണുള്ളത്. ഇതില്‍ 838 പേരുടെ രോഗം ഭേദമായെന്നും 18 പേര് മാത്രമാണ് മരണപ്പെട്ടതെന്നും വിജ് അറിയിച്ചു.