ചെന്നൈ: ആമസോണ്‍ പ്രൈമില്‍ ഒടിടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം പൊന്മകള് വന്താലിന്റെ വ്യാജപതിപ്പ് തമിഴ് റോക്കേഴ്സില്‍. സിനിമയുടെ എച്ച് ഡി പതിപ്പ് തന്നെയാണ് തമിഴ് റോക്കേഴ്സില്‍ എത്തിയതെന്നുള്ളത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ദ്ധ രാത്രി 12 മണിയോടെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പിന്നീട് പുലര്‍ച്ചെ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു അധികൃതര്‍. എന്നാല്‍ അര്‍ദ്ധ രാത്രിയോടെ തന്നെ സിനിമ തമിഴ് റോക്കേഴ്സില്‍ വന്നു.
തമിഴ് മുഖ്യധാരാ സിനിമയില്‍ ആദ്യമായി ഒടിടി വഴി റിലീസ് ചെയ്യപ്പെടുന്ന സിനിമയാണ് ജ്യോതിക നായികയായെത്തുന്ന പൊന്മകള് വന്താല്‍. സൂര്യയുടേയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ടുഡി എന്റര്‍ടെയ്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മലയാളത്തില്‍ വിജയ് ബാബു നിര്‍മ്മിച്ച ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും അടക്കം നിരവധി ചിത്രങ്ങള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുമ്പോള്‍ വ്യാജപതിപ്പ് ഭീഷണി നേരിടുന്നത് സിനിമാ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്.