റിയാദ് : ഈദ് അവധിദിനങ്ങളിൽ സൗദി അറേബ്യയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് യാത്ര മാറ്റി വെച്ച തിരുവനന്തപുരത്തേക്കുള്ള AI 928 അടക്കം മൂന്നു വിമാനങ്ങൾ ഇന്ത്യയിലേക്ക് യാത്രയായ്. 12 കുട്ടികൾ അടക്കം 332 യാത്രക്കാരുമായാണ് AI 928 വിമാനം റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തിരുവന്തപുരത്തേക്കു പറന്നത്.
കേരളത്തിലേക്കുള്ള വിമാനം കൂടാതെ വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ അധികമായി ഭാരത സർക്കാർ പ്രഖ്യാപിച്ച മറ്റ് രണ്ടു എയർ ഇന്ത്യ വിമാനങ്ങളും സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടവയിൽ പെടുന്നു. 3 കുട്ടികൾ അടക്കം 148 യാത്രക്കാരുമായി AI 1936 വിമാനം റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഹൈദരാബാദിലേക്കും, രണ്ടു കുട്ടികൾ അടക്കം 129 യാത്രക്കാരുമായി AI 1940 വിമാനം ദമ്മാം കിംഗ് ഫഹദ്
ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ശ്രീനഗറിലേക്കും ആണ് യാത്ര തിരിച്ചത്.
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ അധികമായി പ്രെഖ്യാപിച്ച വിമാനങ്ങളിൽ ജൂൺ 1 നു റിയാദ്-ലക്നൗ, ദമ്മാം-ഡൽഹി-ഗയ, ജൂൺ 2നു ജിദ്ദ-ഡൽഹി-ഗയ, ജൂൺ 4നു ജിദ്ദ-ശ്രീനഗർ, റിയാദ്-ചെന്നൈ എന്നീ വിമാന സർവീസുകൾ കൂടിയാണ് പൂർത്തീകരിക്കുവാനുള്ളത്.