പുതിയ ഡാറ്റ്‌സണ്‍ റെഡി ഗോ പുറത്തിറക്കി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ ഡാറ്റ്‌സണ്‍ റെഡി ഗോ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 10:15 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതിയ ഡാറ്റ്‌സണ്‍ റെഡി ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ഹാച്ച്ബാക്ക് മോഡലായ പുതിയ റെഡി-ഗോ സ്‌പോര്‍ട്ടിയും പ്രോഗ്രസീവുമാണ്. പെന്റബ്ലേഡ് ഡ്യുവല്‍ ടോണ്‍ വീല്‍ കവര്‍ ഉള്ള 14 ഇഞ്ച് വീലുകള്‍, എല്‍ഇഡി സിഗ്‌നേച്ചര്‍ ടെയില്‍-ലാമ്പുകള്‍, ഫാബ്രിക് ഉള്ള ഡോര്‍ ട്രിം എന്നീ ഫസ്റ്റ്-ക്ലാസ് സവിശേഷതകള്‍ വാഹനത്തിന്റെ കാഴ്ചഭംഗി വര്‍ദ്ധിപ്പിക്കുന്നു. എല്‍-ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍, സില്‍വര്‍ ഡെക്കറേഷനോടുകൂടിയ സ്ലീക്ക് ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. 2,83,000 രൂപയാണ് തുടക്കവില. ആറ് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

മികച്ച വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു ഉല്‍പ്പന്നമാണ് പുതിയ ഡാറ്റ്സണ്‍ റെഡി-ഗോയിലൂടെ ഞങ്ങള്‍ അവതരിപ്പിച്ചത് എന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ജാപ്പനീസ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച പുതിയ റെഡി-ഗോ സെഗ്മെന്റ്-ലീഡിങ് സാങ്കേതിക സവിശേഷതകളോടെയാണ് എത്തുന്നത്. ഇത് യുവ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന മോഹങ്ങള്‍ നിറവേറ്റുന്നതാണ്. പ്രൊഗ്രസീവ് മൊബിലിറ്റി പ്രാപ്തമാക്കുകയെന്ന ദൗത്യത്തിന് അനുസൃതമായി എല്ലാ ഡാറ്റ്സണ്‍ ഉല്‍പ്പന്നങ്ങളുടെയും മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.

187 എംഎം സെഗ്മെന്റ്-ലീഡിംഗ് ഗ്രൗണ്ട് ക്ലിയറന്‍സും പുറകിലെ യാത്രക്കാര്‍ക്ക് കാല്‍മുട്ടിന് ആയാസരഹിതമായ ‘റിയര്‍ ക്നീ റൂം കംഫര്‍ട്ടും’ (കോംപാക്റ്റ് സെഡാന് തുല്യമായത്) ഹാച്ച്ബാക്ക് മോഡലായ റെഡി-ഗോ വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്‌ക്ക് അനുയോജ്യമായ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്‌സ് റെക്കഗ്നിഷന്‍ പോലുള്ള മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ റെഡി-ഗോ. ക്രാഷ്-റെസിസ്റ്റന്റ് ബോഡി സ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സുരക്ഷാ സവിശേഷതകളാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് ഓഫ്‌സെറ്റ് ഇംപാക്ട്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്റ്റ് കംപ്ലയിന്റ്, റിട്രാക്റ്റീവ് ഫംഗ്ഷനോടുകൂടിയ റിയര്‍ സീറ്റ് ബെല്‍റ്റ്, പ്രൊജക്ഷന്‍ ഗൈഡുള്ള റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് മറ്റ് സുരക്ഷാ സവിശേഷതകള്‍.

0.8 എല്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഡി, എ, ടി, ടി (ഒ) എന്നീ നാല് വേരിയന്റുകളാണ് ഉള്ളത്. 1.0 എല്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ രണ്ട് വേരിയന്റുകളുമുണ്ട്. മാനുവല്‍ ട്രാന്‍സ്മിഷന്‍, സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ (എഎംടി) ടി (ഒ) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ റെഡി-ഗോ എത്തുന്നത്. സാന്‍ഡ്‌സ്റ്റോണ്‍ ബ്രൗണ്‍ (പുതിയത്), വിവിഡ് ബ്ലു (പുതിയത്), ബ്ലേഡ് സില്‍വര്‍; ബ്രോണ്‍സ് ഗ്രേ, ഓപല്‍ വൈറ്റ്, ഫയര്‍ റെഡ് എന്നീ നിറഭേദങ്ങളാണുള്ളത്.

കിലോമീറ്റര്‍ പരിധിയില്ലാത്ത രണ്ട് വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും ഡാറ്റ്സണ്‍ നല്‍കുന്നു. ഇത് 1850 രൂപയ്‌ക്ക് അഞ്ച് വര്‍ഷം വരെ നീട്ടാം. വാഹനം വാങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സബ്സ്‌ക്രിപ്ഷനും ലഭിക്കും.

Share50TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies