ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയില്‍ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10. 42 ഓട് കൂടിയായിരുന്നു ഭൂചലനം.
ഭൂചലനത്തില്‍ ആളപായങ്ങളോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും 17 കിലോ മീറ്റര്‍ കിഴക്കോട്ട് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
മെയ് 29 നും സമാന രീതിയില്‍ ഡല്‍ഹിയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 4. 6 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്ന് ഉണ്ടായത്. ഹരിയാനയിലെ റോഹ്ത്തക്ക് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
കഴിഞ്ഞ ഒരു മാസത്തിനിടെ 7 ഓളം ഭൂചലനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.