പാരീസ്: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യ നടത്തുന്ന കൊറോണ വൈറസ് പരിശോധനകള്‍ക്കും ചികിത്സക്കും പ്രതിരോധ ശേഷി ജനങ്ങള്‍ക്കുണ്ടാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് അഭിനന്ദനം അറിയിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ക്കിടയിലും ഇന്ത്യയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്കും മാക്രോണ്‍ കത്തിലൂടെ അനുശോചനം അറിയിച്ചു.
ജി20 രാജ്യങ്ങളുടെ കൂട്ടായ്മകളിലൂടെ ഇന്ത്യയുമായി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കും. കൊറോണ പ്രതിരോധത്തിനായി എല്ലാ സാങ്കേതിക വിദ്യകളും ചികിത്സകള്‍ക്കായുള്ള ഉപകരണങ്ങളും വികസിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും മാക്രോണ്‍ അറിയിച്ചു. ആഗോള തലത്തില്‍ കൊറോണ പ്രതിരോധത്തിനായി 1600 കോടിയുടെ സാമ്പത്തിക സഹായം വായ്പയായി നല്‍കിയിട്ടുണ്ടെന്നും മാക്രോണ്‍ പറഞ്ഞു.