സേനയുടെ പുതിയ ടെക്‌നോ വാറിയേഴ്‌സ് സജ്ജം: കരസേനാ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പാസ്സിംഗ്-ഔട്ട് ചരിത്രത്തിലാദ്യമായി വെബ്കാസ്റ്റിങ്ങിലൂടെ

Published by
ജനം വെബ്‌ഡെസ്ക്

ഹൈദരാബാദ്: കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കരസേനയും. സേനയുടെ സാങ്കേതിക വിഭാഗത്തിലെ പുതിയ സൈനികരുടെ പാസ്സിംഗ്-ഔട്ട് പരേഡ് വെബ് കാസ്റ്റ്‌ചെയ്യാനാണ് തീരുമാനം. സേനാ ആസ്ഥാനത്ത് നടക്കുന്ന പരേഡിലേക്ക് അതിഥികളെ വിളിക്കാന്‍ സാധിക്കാത്തതിനാലാണ് വെബ് കാസ്റ്റിംഗ് നടത്തുന്നത്. ചടങ്ങില്‍ മറ്റുള്ളവരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് സാങ്കേതിക സംവിധാനം കൂടി ഒരുക്കുന്നതെന്ന് അക്കാദമി വിഭാഗം മേധാവി പറഞ്ഞു.

കരസേനയുടെ 24 കേഡറ്റ്‌സ് സാങ്കേതിക വിഭാഗത്തിലെ കേഡറ്റുകളാണ് പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നത്. ഹൈദരാബാദിലെ മിലിട്ടറി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കരസേനയുടെ ഔദ്യോഗിക ഭാഗമായി മാറുന്നത്.

സേനയുടെ ടെക്‌നോ വാറിയേഴ്‌സാണ് ഈ യുവാക്കള്‍. പാസ്സിംഗ് ഔട്ട് ചടങ്ങില്‍ ലഫ്റ്റനന്റ് ജനറല്‍ ടിഎസ്എ. നാരായണന്‍ സല്യൂട്ട് സ്വീകരിക്കും. സേനയുടെ കമ്മീഷന്റ് ഓഫീസര്‍ പദവിയിലേക്കാണ് പരിശീലനം പൂര്‍ത്തിയായവര്‍ കയറുന്നതെന്നും കരസേനാ വക്താവ് പറഞ്ഞു.

Share