ന്യൂഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഏകദിന, ട്വന്റി20 പരമ്പരകളാണ് റദ്ദാക്കിയിരിക്കുന്നത്. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജൂണിലും ജൂലൈയിലുമായാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നിശ്ചയിച്ചിരുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പരമ്പര സാധ്യമല്ലെന്ന് ബിസിസിഐ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ ശാന്തമായ ശേഷം മത്സരം നടത്താമെന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. ജൂലൈക്ക് ശേഷം, ആഗസ്റ്റില്‍ പര്യടനം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനും സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ, പരമ്പര റദ്ദാക്കിയേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.















