മാഡ്രിഡ്: ലെഗാനസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണയക്ക് രണ്ടാം ജയം. ലയണ്ല്‍ മെസിയുടെ പെനാല്‍റ്റി ഗോളടക്കമാണ് ബാഴ്‌സ ജയം നേടിയത്. 42-ാം മിനിറ്റില്‍ അന്‍സു ഫാത്തിയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 69-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ഗോളാക്കി ലയണ്‍ മെസി ടീമിന്റെ രണ്ടാം ഗോളും നേടി. 17 വയസ്സുമാത്രം പ്രായമുള്ള മികച്ച ഫോര്‍വേഡാണ് അന്‍സു ഫാത്തി. ഗ്വിനിയയില്‍ ജനിച്ച് സ്‌പെയിന്റെ പൗരത്വം നേടിയതാരമാണ് ഫാത്തി. ലീഗില്‍ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ബാഴ്‌സലോണ വിജയം നേടിയിരിക്കുന്നത്.
ശക്തമായ പ്രതിരോധം തീര്‍ത്ത് കളിച്ച ലെഗാനസ് മെസിക്കെതിരെ പലതവണ ഫൗള്‍ ചെയ്യാന്‍ നടത്തിയ ശ്രമത്തിലാണ് പെനാല്‍റ്റി ലഭിച്ചത്. മൂന്ന് പേരെ വെട്ടിച്ച് മുന്നേറിയ മെസിയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്‌ത്തുകയായിരുന്നു. കിട്ടിയ പെനാല്‍റ്റി മെസി തന്നെ ഗോളാക്കി മാറ്റി. ബാഴ്‌സ ടീമിനായി 33 തവണ കളിച്ചു കഴിഞ്ഞ മെസിയുടെ സീസണിലെ 26-ാംമത്തെ ഗോളാണ് ലെഗാനസിനെതിരെ വീണത്. കഴിഞ്ഞ 8 കളികളിലായി മെസി 7 ഗോളുകളും 8 ഗോളുകള്‍ക്ക് വഴിതെളിക്കുകയും ചെയ്ത് മികച്ച ഫോമിലാണ്.
ശക്തമായ കളി പുറത്തെടുത്ത ലെഗാനസ് രണ്ടു സുവര്‍ണ്ണാവസരങ്ങള്‍ ഇതിനിടെ കളഞ്ഞുകുളിച്ചു. മൈഗ്വയിലും ആഞ്ചെല്‍ ഗ്വരേരോയും കിട്ടിയ രണ്ട് അവസരങ്ങള്‍ പാഴാക്കിയത് ബാഴ്‌സലോണക്കെതിരെ മേല്‍ക്കൈ നേടാനുള്ള അവസരം ഇല്ലാതാക്കി.















