നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 09:17 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  ഏറെ വിവാദങ്ങൾക്കിടയാക്കിയ തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി ലോ അക്കാദമി കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ സ്ഥിരീകരിച്ചു. അക്കാദമിക്ക് പാട്ടത്തിന് അനുവദിച്ച ഭൂമിയും സമീപത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയും അനധികൃതമായി കൈയേറിയതായാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ലോ അക്കാദമി ഡയറക്ടറും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണൻ നായരും കുടുംബവുമാണ് ഭൂകയ്യേറ്റത്തിന് പിന്നിൽ. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരൻ കോലിക്കോട് നാരായണൻ നായരാണ് ലോ അക്കാദി സ്ഥാപിച്ചത്. കൈവശപ്പെടുത്തിയ ഭൂമിയുടെ ആകെ വിപണിമൂല്യം 600 കോടിയിലധികം വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

റവന്യൂ വകുപ്പിന്റെ പരിശോധനയിൽ, പാട്ടവ്യവസ്ഥ ലംഘിച്ച് സർക്കാർ ഭൂമിയിൽ സ്ഥിരനിർമാണങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ ഒരു ഭാഗം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും ബാങ്ക്, ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കണ്ടെത്തൽ.

പഴയ വിവാദങ്ങൾ വീണ്ടും ചർച്ചയിലേക്ക്

തിരുവനന്തപുരം ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആദ്യമായല്ല ഉയരുന്നത്. വർഷങ്ങളായി അക്കാദമിയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം, പാട്ടവ്യവസ്ഥ ലംഘനം, സർക്കാർ ഭൂമിയുടെ ഉപയോഗം എന്നിവ ചർച്ചാവിഷയമായിരുന്നു.

2017-ൽ ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരകാലത്ത് ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും പാട്ടക്കരാറുകളും വലിയ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനായി സർക്കാർ അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം അന്നും പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും ശക്തമായി ഉന്നയിച്ചിരുന്നു.

തുടർന്ന് വിവിധ തലങ്ങളിൽ പരിശോധനകളും റിപ്പോർട്ടുകളും ഉണ്ടായെങ്കിലും ഭൂമി തിരിച്ചുപിടിക്കുന്നതടക്കമുള്ള നടപടികൾ കാര്യമായ പുരോഗതി കൈവരിച്ചിരുന്നില്ല. ഇപ്പോഴത്തെ റവന്യൂ വകുപ്പിന്റെ കണ്ടെത്തലുകൾ പഴയ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ്.

റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ നിർണായകം

അക്കാദമിക്ക് പാട്ടത്തിന് നൽകിയ ഭൂമിക്ക് പുറമേ സർക്കാർ പുറമ്പോക്ക് ഭൂമിയും കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പ് സ്ഥിരീകരിച്ചതോടെ വിഷയം കൂടുതൽ ഗുരുതരമായിരിക്കുകയാണ്. സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണങ്ങൾ നടത്തിയിട്ടുണ്ടോ, വാണിജ്യ സ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തനം ആരംഭിച്ചു, സർക്കാരിന് സാമ്പത്തിക നഷ്ടം എത്രയെന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണ്ടിവരും.

ഇതിനിടെ, അനധികൃത കയ്യേറ്റം തെളിഞ്ഞാൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള നടപടികൾ റവന്യൂ വകുപ്പ് ആലോചിക്കുന്നതായാണ് സൂചന. സംഭവത്തിൽ റവന്യൂ വകുപ്പിന്റെ അന്തിമ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടികളും നിർണായകമാകും.

Tags: law academy
ShareTweetSendShare

More News from this section

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

Latest News

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ എസ് പിയ്‌ക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies