70 പവൻറെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 08:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32)യാണ് മരിച്ചത്. ഇതേ കേസിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച മറ്റൊരു ജീവനക്കാരിയായ വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (53)ക്കെതിരെയാണ്  കുറിപ്പ് എഴുതിവച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് സിന്ധുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതിന് രണ്ട് കേസുകളും മലയിൽകീഴ് പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് മറ്റൊരു കേസും സിന്ധുകുമാരിക്കെതിരെയുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ പ്രതിക്കെതിരെ പത്തിലധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്.

പൊലീസിന്റെ അന്വേഷണപ്രകാരം, മുമ്പ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധുകുമാരി സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുമായി പരിചയം സ്ഥാപിച്ച് വിശ്വാസം നേടിയിരുന്നു. തുടർന്ന് സ്ഥാപനത്തിലെ ഇടപാടുകാർ പണയംവെച്ച സ്വർണം കുറഞ്ഞ പലിശയ്‌ക്ക് കെ.എസ്.എഫ്.ഇയിൽ പണയംവയ്‌ക്കാമെന്ന് പറഞ്ഞ് കൈപ്പറ്റുകയായിരുന്നു. സ്ഥാപന ഉടമയുടെ അറിയാതെയായിരുന്നു ഈ ഇടപാടുകൾ നടന്നതെന്നും, സ്വർണം പിന്നീട് വിൽക്കുകയായിരുന്നുവെന്ന കാര്യം ജീവനക്കാർക്ക് അറിയില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

പണയംവച്ചതിന് കമ്മിഷൻ എന്ന പേരിൽ ജീവനക്കാർക്ക് പ്രതി പണം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടപ്പോൾ സ്വർണം തിരികെ നൽകിയെങ്കിലും പിന്നീട് അത് കൈമാറിയില്ല. ഇതോടെ ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാൻ ജീവനക്കാർ സ്വന്തം നിലയിൽ കടം വാങ്ങി സ്വർണം വാങ്ങിനൽകേണ്ട സാഹചര്യം ഉണ്ടായതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്വർണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ സിന്ധുകുമാരി വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തിയും കൂടുതൽ പരാതികളും പരിഗണിച്ച് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.

Tags: DeathGold
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies