അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍; പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് നേപ്പാള്‍; പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2020, 02:33 pm IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുടെ അതിര്‍ത്തികളെ ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ഉപരിസഭയും അധോസഭയും ഐകകണ്‌ഠേന പാസ്സാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിയായിട്ടാണ് അംഗീകരിക്കപ്പെട്ടത്. 57 പേരുടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് സഭ അംഗീകരിച്ചത്. നേപ്പാളിന്റെ രാഷ്‌ട്രീയവും ഭരണപരവുമായ ഔദ്യോഗിക ഭൂപടമായി ഇന്നുമുതല്‍ പുതിയ ഭൂപടം നിലവില്‍ വന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി പ്രസ്താവനയില്‍ പറഞ്ഞു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഇരുസഭകളിലും പ്രതിപക്ഷം ആദ്യദിവസങ്ങളില്‍ വിഷയത്തിന് മേല്‍ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് നേപ്പാള്‍ മന്ത്രിസഭ ഭൂപടം പുതുക്കല്‍ തീരുമാനം നടപ്പാക്കിയത്.

ഇന്ത്യ നേപ്പാളിന്റെ പ്രവൃത്തിയെ അസാധാരണവും അസമയത്തുമുള്ളതാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായ ഒരു ചര്‍ച്ചകളും ഇതുവരെ നടത്തിയിട്ടില്ല. നേപ്പാള്‍ സ്വയം പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ കരസേനാ മേധാവി ഇന്ത്യയുടെ സൈനിക പോസ്റ്റുകളുള്ള സ്ഥലങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ നേപ്പാളിന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ നേപ്പാളിന്റെ നീക്കത്തെ പരാമര്‍ശിക്കുകപോലും ചെയ്യാത്തതിന്റെ അസ്വസ്ഥത നേപ്പാള്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

നേപ്പാള്‍ അതിര്‍ത്തിക്ക് സമീപത്തുകൂടി 80 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഇന്ത്യ നിര്‍മ്മിച്ചിരുന്നു. ലിപുലേഖും ഉത്തരാഘണ്ടിലെ ഡാര്‍ജിലിംഗുമായി ബന്ധപ്പെടാന്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം മെയ് മാസം 8-ാം തീയതി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് നിര്‍വ്വഹിച്ചത്. അന്ന് അതിനെതിരെ നേപ്പാള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം ഉണ്ടാക്കിയത്.

Tags: NEPAL mapnepal
Share804TweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies